നിന്നെ വായിക്കുമ്പോൾ

നിന്നെ വായിക്കുന്നത്
പർവ്വതശിഖിരങ്ങളിലേക്ക്
തിരികെ ഒഴുകുന്ന
നീർച്ചാലുകൾ പോലെ
അസാധ്യമായ ഒന്നിനെ
ആവിഷ്ക്കരിക്കുക എന്നതാണ് …

ആകാശത്തു നിന്നിറങ്ങി വരുന്ന
താഴ്വരകളിലെ തണുപ്പിനെ
ഒരായുഷ്ക്കാലം
ചേർത്തു പിടിക്കുക എന്നതാണ് …

ചിലപ്പോഴൊക്കെ
കണ്ണിൽ കൊളുത്തി വലിയ്ക്കുന്നൊരു
നോവായ് മാറുന്നത്
വെളുത്ത പേജിൽ
കൂനനുറുമ്പ് നിരപോലെ
നിന്നെ വിവരിക്കുന്ന എൻ്റെ
കറുത്ത അക്ഷരങ്ങളാണ് …

എങ്കിലും,
ജീവിച്ചിരിക്കുന്നുണ്ട് ഞാൻ
നിന്നെ വർണ്ണിച്ചതിന്
എൻ്റെ അക്ഷരങ്ങളെ
നശിപ്പിച്ചു കളയുന്നൊരു
ദിവസത്തിനായി…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here