പ്രളയം വന്നനാൾ

മണ്ണിൻ സുഗന്ധമൊലിച്ചുപോയ് കടലിലേ-
യ്ക്കരയരറിഞ്ഞെത്തി നാട്ടിലേയ്ക്ക്….
കടലിലേയ്ക്കെന്നപോൽ പാഞ്ഞവർ പ്രളയത്തിൽ-
തണ്ടുവലിച്ചു മുന്നേറി, മുന്നിൽ…,
വലവീശു,മുദ്യേഗത്തോടവർ മനുജരെ
സുരക്ഷരായെത്തിച്ചു കരയിലേക്ക്…

ഓടയിൽനിന്നുമാ……..,മേടയിൽനിന്നു-
മുയരുന്ന രോദനം-
കേട്ടവരോടി- പലദിക്കിലേക്കും..

ജീവിതം ഹോമിച്ചു പടുത്തൊരാക്കൂരയും
നിലമ്പൊത്തിവീണുടഞ്ഞെൻകണ്മുമ്പിലപ്പോൾ..
തകരുവാൻ ബാക്കിയായുള്ളോരു മനസ്സുമായ്-
ജീവശ്ചവമ്പോലെനിന്നു നിസ്പന്ദനായ്…

കാലത്തിനൊട്ടും കനിവില്ല കാലനായ്-
കരപോലും ബാക്കിയായ് വെച്ചതില്ല…
ഒരുദിനമ്പോലുംവസ്സിക്കാത്തൊരെൻവീടു-
ചുവടെചുഴറ്റിയിടിച്ചുവീഴ്ത്തി…
അനാഥമായ്പ്പോയിയാ-ദിന-രാത്രങ്ങളായ്-
പ്പണിതൊരാ സ്വപ്നവുംതച്ചുടഞ്ഞു…!

അണപൊട്ടിവന്നൊരാ- പ്രളയത്തിലുഴലുന്ന
പ്രാണൻ വെടിയാൻ – പിടയുന്ന മേനികൾ –
നെഞ്ചോടടക്കിപ്പിച്ചുകരകേറ്റി…
രുദ്രഭാവത്തോടെ-നീയാടിതാണ്ടവ
നൃത്ത-ച്ചുവടുകൾവെച്ചൊരാ..
പർവ്വതത്തുംഗങ്ങളിൽ…
പാലംതകർത്തു-റോഡുതകർത്തു-
എണ്ണിയാൽതീരാത്ത വീടുതകർത്തു…

തക്കത്തിനൊത്തെന്റെ- മുതുകു-പടിയായി-
നല്കിയൊരാക്ക്ളേശ ബാധിതർക്ക്…
നെഞ്ചകത്തേറ്റിവളർത്തിയോരെന്നുമ്മ-
മുത്തങ്ങൾ നല്കിയനുഗ്രഹിച്ചു…
ആലിംഗനത്തോടെ ബീവിയും മക്കളും
കൈകോർത്തുകെട്ടിപ്പിടിച്ചുനിന്നു..
ഉതിരുന്ന കണ്ണീരുവീഴ്ത്തിയവർചൊന്നു,
“ ഇങ്ങളെ പടച്ചോ…നനുഗ്രഹിക്കും

വീടുവിട്ടൊഴിയാതെ-സത്രത്തില്പോകാതെ…,
പത്തായപ്പുരയുടെ പൂത്ത പണത്തിന്മേൽ ,
ചിലരൊക്കെയെങ്കിലും കാത്തിരുന്നു-
മാണിക്യം കാക്കുന്ന നാഗത്താനായ്…

ജാതിചോദിച്ചില്ല- പേരുചോദിച്ചില്ല-
പേറ്റുനോവിന്മുനത്തുമ്പിൽ-
നില്ക്കുന്നൊരാപ്പെണ്ണാളെ-
സുരക്ഷയായെത്തിച്ചു-
ശുശ്രൂഷാലയംതന്നിലാ-
രണാങ്കണവീരന്മാരാൽ…

പള്ളിയിൽ നിന്നും കുടിയൊഴിഞ്ഞു ദൈവം-
മസ്ജിദുവിട്ടിട്ടള്ളാഹുവുമൊപ്പ-മമ്പലവുംവിട്ടിട്ടീശ്വരനും….
ജാതിമതങ്ങൾ ഒന്നുമില്ല – സർവ്വംസമത്വമാണീശ്വരൻ ദൃഷ്ടിയിൽ…

ദൈവം വിതച്ചവിനയാം പ്രളയം,
ജാതിമതങ്ങൾ വേർതിരിച്ചല്ല…
സൂര്യനും ചന്ദ്രനും താരങ്ങളും-സർവ്വചരാചരവും,
വേനലും മഴയും- മഞ്ഞും കുളിർകാറ്റും- കടലിലെത്തിരയും
ജീവന്റെ വായുവും അവിടന്നൊരുപോലൊരുക്കിവെച്ചു.

പോകുവാനിടമില്ല തലചായ്ക്കുവനിടമില്ല…,
മന്നനും കുബേരനും കോരനും- ഭേദമില്ലാതെത്തി സത്രത്തിൽ
ഇന്നലെക്കണ്ടു മുഖംതിരിച്ചോരെല്ലാം-
ഒന്നായൊരിടത്തൊത്തുകൂടി..
ഹിന്ദുവും മുസ്ലീമും ക്രിസ്താനിയുമൊരു
പാത്രത്തിൽനിന്നുണ്ടൊരു
പായിൽത്തന്നെ കിടന്നുറങ്ങി.

തിരിച്ചെത്താം – നമുക്കു തിരിച്ചെത്താം…,
ഈ വയലേലകൾക്കിടയിലൂടുള്ള-
തോടും പുഴകളും താണ്ടി –നമുക്കു തിരിച്ചെത്താം…..!!
കുടിലുകൾ വീടുകൾ പ്രിയരും പൊലിഞ്ഞൊരാ-
നാളിനെത്തിരികെപ്പിടിക്കാൻ കഴികയില്ലെങ്കിലും…,
ഓർത്തോർത്തെടുക്കാം ബാക്കിയായ്നില്ക്കുന്നാ-
പ്പടിപ്പുരവാതില്ക്കലിരുന്നെങ്കിലും-
പോയകാലത്തിന്റെ വ്യാക്രമുഖങ്ങളെ…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here