തുടങ്ങുവതെന്റെ ജന്മം… അതെന്റേതല്ലെന്റേതല്ല
ഒടുങ്ങുവതെന്റെ ജന്മം….
അതെന്റേതെന്റേത് മാത്രം
തുടക്കപ്പിറവിക്കായി….
ബീജമായ് ഭ്രൂണമായി…
ഇരു കൈവഴികൾ മാത്രം….
ഒരിടത്തിൽ ഒന്നാകുന്നു….
ഒടുക്കപ്പിറവിക്കായ്….
ആയിരം കൈവഴികൾ.
ഒടുവിൽ മുകളിൽ വീഴാൻ
അവകാശമായിട്ടുള്ള……
ഒരുപിടി മണ്ണ് മാത്രം….
പ്രതീക്ഷയിൽ കാത്തിരിപ്പൂ.
കാണാൻ മരങ്ങളില്ലാ…..
ഈ കോൺക്രീറ്റു കാട്ടിനുള്ളിൽ…
സ്പന്ദനമേകിടുന്ന….
പ്രകൃതി തൻ…..
ഹൃദയതാളങ്ങളില്ല.
നാലു ചുവരിനുള്ളിൽ….
എന്നേ മനം കറുത്തും….
അതിനുള്ളിൽ സ്വയം കറുമ്മും…
നിസ്സഹായത വന്നു പോയോർ.
എന്നോ തെളിഞ്ഞു നിൽക്കേ….
പുഴു…..
കുത്തുകൾ വീണു പോയാൽ….
സ്വത്തില്ല സ്വന്തമില്ല…..
തമ്മിൽ പിന്നെന്തു ബന്ധം.
നേരം കൊഴിച്ചിടുവാൻ….
സൂത്രമിന്നൊപ്പമുണ്ടേ….
തല…..
കുമ്പിട്ടു തോണ്ടിടുന്ന…..
ഫോണെന്ന പേരിലായി.
ഹായ് ഉണ്ടഭിനന്ദനം….
ഏറെയുണ്ടാ ഉലകിൽ….
ഒരുനേരം വീണുപോയാൽ…
പിന്നെ….
സ്ഥലകാലം ഓർമ്മയില്ലാ…
മുഖ…..
പുസ്തകച്ചട്ടയൊന്ന്….
നന്നായ് പൊളിച്ചു വയ്ക്കേ…
അമ്മയെ തച്ചെന്നാലും….
കൂട്ടമായൊത്തുകൂടി…..
രണ്ടായി നിന്നിടുന്ന……
പോർവിളിക്കൂട്ടമുണ്ടേ….
ആരൊന്നുചേർത്തു നിർത്താൻ…
ആരിലൊന്നാശ്വസിക്കാൻ….
ആരാരു മൗനത്തിൻ
വത്മീകം ഭേദിപ്പാൻ…
ഉള്ളിലൂറും കണ്ണീരുറവ കാണ്മാൻ.
പണ്ടു പഴഞ്ചൊല്ലുണ്ടേ…..
അതെന്നെന്നും സത്യം തന്നെ.
നടക്കുമ്പോൾ നാടും പടയും
കിടക്കുമ്പോൾ താനും പായും.
ഉള്ളലിവു നൽകി നാം
നേടിടും സൗഹൃദം….
ഉയരത്തിലെത്തുവാൻ
ആശിച്ചിടാം….
പോകുമ്പോൾ ഓർമ്മ തൻ
ഭാണ്ഡം നിറച്ചിടാൻ
ഇന്നിൽ നിന്നൽപ്പം
കരുതിവയ്ക്കാം
ഒരു തുള്ളി കണ്ണീർ
ഉറപ്പു വയ്ക്കാം
അന്ത്യ….
യാത്രയിലൊപ്പം
അനുഗമിക്കാൻ….