മഴ എഴുതിയത്

 

 

നിന്നെ പൊതിയാനൊരു പകൽ കടമെടുത്തിട്ടുണ്ട് ഞാൻ

ഓർമ്മയിൽ നീ എനിക്ക് നൽകിയ മഴക്കാറിൽ ചാലിച്ച
സ്വപ്നത്തുമ്പികൾക്ക് പകരം
ഈയലുകളുടെ ഗന്ധം ഇല്ലാത്ത മണൽപ്പാതകളിൽ
നിനക്കായി ഒരുക്കണം
മുൾപ്പൂമ്പാറ്റകൾകൊണ്ടൊരു കിടക്ക

പാതി വെന്തുപോയ മഴകൊണ്ട് വിരിക്കണം
നിനക്ക് മാത്രമായി ഒരു പരവതാനി

മരുഭൂമിക്കപ്പുറം ഒരു സ്വപ്നം കരിഞ്ഞ ഗന്ധം തലയ്ക്ക്
മത്തുപിടിപ്പിക്കുന്നുണ്ട്

നീ മടുപ്പാണ്, പാമ്പുരിഞ്ഞിട്ട
തോല് പോലെ

വരണ്ടപുഴയിൽ സൗഹൃദം കൊത്തി തിന്നാൻ മറന്നുപോയി നീ,
ഭൂമിയിൽ നിന്നും അടർന്നുപോയ പുഴ,
ആകാശത്തെ ഉമ്മ വയ്ക്കാൻ മറക്കുന്നു.

ഒരു കരച്ചിലിന്റെ അഴുകിയ ചൂര്,
ദംഷ്ട്രകൾ പിന്നിലാക്കി
നക്കുന്നുണ്ട് പലരും

ഋതുക്കൾ ഞങ്ങളുടെ ചട്ടിയിൽ വറ കൊള്ളുമ്പോൾ
നിനക്ക് താളിക്കാൻ വേണ്ടി മാത്രം ഞാൻ വെക്കും,
വരണ്ട് ഉണങ്ങിയ ഈ സ്വപ്നഭൂമി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English