നനവ്

ഇന്നലകൾ വിങ്ങിയ നേരം,അലയടിച്ചു പാഞ്ഞു വന്ന ഓർമ്മകളോരോന്നായി എൻ അന്തരാത്മാവിൽ ചിന്നിച്ചിതറി കിടന്നു.
അവളുടെ നോട്ടം എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് തറയ്ക്കപ്പെട്ടു.
വിഡ്ഢിയാണോ ഞാനെന്ന ചോദ്യം പലക്കുറി ഞാനെന്നോട് തന്നെ ചോദിച്ചു.
അവളുടെ ശ്രുതിയിൽ പ്രണയത്തിന്റെ താളമുണ്ടായിരുന്നു.
അവളുടെ ചിരിയിൽ അടുപ്പത്തിന്റെ ആഴമുണ്ടായിരുന്നു.
അവളുടെ മിഴിയിൽ നാണത്തിന്റെ പരിവേഷമുണ്ടായിരുന്നു.
അവളിലെ നെടുവീർപ്പുകൾ,പ്രേമത്തിന് പുതിയ അർത്ഥങ്ങൾ നൽകി.
നനവാർന്ന പാദങ്ങളിൽ മുട്ടിയുരുമ്മി,
അവൾക്കൊപ്പം അവളിലെ പാദസ്വരവും സർവതും ആസ്വാധിക്കുകയായിരുന്നു.
മൗനം അവളിൽ കലരാത്ത ഭാവമായിരുന്നു.
പിരിയാൻ മനസുണ്ടായിട്ടല്ല, പിരിയണമെന്നവൾ പറഞ്ഞിട്ടാണ് പിരിയേണ്ടി വന്നത്.
കാണണമെന്ന് ആശയുണ്ടായിട്ടല്ല, കണ്ടേ പറ്റുള്ളുന്ന് ഓർമ്മകൾ വാശി പിടിപ്പിച്ചിട്ടാണ്.
ഓർക്കണമെന്നു ആരും പറഞ്ഞു തന്നിട്ടല്ല,
മിഴിയിൽ ഒലിച്ചിറങ്ങുന്ന നനവ് അവളെ വീണ്ടും ഓർമപ്പെടുത്തുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here