മണൽക്കാറ്റു വീശുന്ന മരുഭൂമി തന്നുടെ
മനതാരിലൊരു മോഹമായി
മലരണിക്കാടുമാ മണമുള്ള പൂക്കളും
മൃദുവായ് വിരുന്നു വന്നെത്തീ
മധുര പ്രതീക്ഷയിൽ മുഴുകിക്കിടന്നവൾ
മഹനീയ നിദ്രയിലാണ്ടൂ
മതിബിംബമവളുടെ മനസ്സിലെ സ്വപ്നമായ്
മിഴികളിൽ ബാഷ്പം പൊടിഞ്ഞൂ
മഞ്ജുളഗാത്രിതൻ കണ്ണീർപ്പുഴയേകി
മരുപ്പച്ചയിൽ, ജലസമൃദ്ധി…