ഈ ചുമടുതാങ്ങിയ്ക്കുമുണ്ട്
ഒരു കഥ പറയുവാൻ
കല്ലായ് പിറന്നതെങ്കിലും
കല്ലായി തീരാത്തവൻ
എത്രയോ കാതം താണ്ടി
നടക്കും മര്‍ത്ത്യര്‍ക്കൊക്കെ
അത്താണിയായതല്ലേ,
‘ചുമടുതാങ്ങി’ തളര്‍ന്നോനല്ലേ
പണ്ടു നീ നടന്നപ്പോൾ
എന്‍ ഉടലിൽ താങ്ങി നീ
ഇരുന്നതും കിടന്നതും
ഇരുണ്ടുപോയൊരു സ്വപ്നവും
കിതച്ചു നടന്നപ്പോഴും
കിടന്നീടാൻ മെത്തയായതും
തളര്‍ന്നു വിശ്രമിക്കവേ
സാന്ത്വന സ്പര്‍ശമേകിയതും
എല്ലാം മറന്നുപോയവര്‍
എന്നെ വഴിയുലുപേക്ഷിച്ചു
വികസനം വന്നു വിളിച്ചപ്പോൾ
എന്തിനു പിഴുതെറിഞ്ഞു നീ ?
ഓരോ ചുമടുതാങ്ങിക്കും
ഉണ്ട് കഥപറയുവാൻ
കദനമൊതുക്കി കഴിഞ്ഞീടുന്നു
കല്ലായി പിറന്നവൻ