കല്യാണക്കത്തിൽ എന്താണ് കൗതുകം എന്നു ചോദിക്കാൻ വരട്ടെ ഇതു വെറും കല്യാണ ക്ഷണക്കത്തല്ല. 35 വർഷം പ്രവാസിയായിരുന്ന അഷറഫ് എന്ന മനുഷ്യന്റെ കലാബോധത്തിന്റെ തെളിവാണ്.കത്തിൽ ആരാണ് ഉള്ളതെന്ന് നോക്കൂ ബഷീർ,നാലു മക്കളിൽ മൂത്തയാളുടെ കല്യാണത്തിനാണ് ഈ വ്യതസ്ത പരീക്ഷണം നടക്കുന്നത്.വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്’ എന്ന നോവലിന്റെ പുറം ചട്ടയില്‍ കല്യാണത്തിയതിയും ക്ഷണവും പ്രിന്റ് ചെയ്ത് നല്‍കിയാണ് അഷ്റഫ് കല്യാണക്കത്തിനെ എന്നെന്നും സൂക്ഷിക്കാനുള്ള ഒന്നാക്കി മാറ്റിയത്.ഡിസി ബൂക്സുമായി ചേർന്നാണ് ഈ വ്യതസ്ത സംഭവം അഷറഫ് നടത്തുന്നത്.അതോടൊപ്പം നടിയായ നിലമ്പൂർ ആയിഷയാണ് ആദ്യമായി ഇതു പ്രകാശിപ്പിച്ചത്.
Click this button or press Ctrl+G to toggle between Malayalam and English