പാതയോരങ്ങൾ

 

അകലം പിന്നെയും അകലവേ
പാതയോരങ്ങൾ പുഷ്പിതം
വിടർന്നടരുന്ന പരിചയങ്ങൾ പോലെ
പിന്നിലാകുന്നവ യാത്രചെയ്യും തോറും

പുതുമകൾ പിന്നാമ്പുറങ്ങൾ തേടുന്നു
പലനിറങ്ങളിൽ മുഖങ്ങളിൽ
സഞ്ചാരം നീളുമീ പാത തൻ ഇടവും വലവുമായി

അകലവും നെടുവീർപ്പിൻ നേരങ്ങളും
കവരുന്ന കാടിൻെറ ഭംഗിയിൽ
വർണ്ണ ശോഭയായ് മാറുന്നു

കയറിയുമിറങ്ങിയും തുടരുന്ന
ദീർഘമീപ്പാതയിൽ
ആലസ്യമോടെ തഴുകാൻ വരും കാറ്റ്
മയങ്ങിയാൽ നയന ദാഹത്തിനു
കാടിൻെറ നഗ്നത കാണാതെ നഷ്ടം

അകലെയണയുവാൻ വൈകിയാലും
പാതയോരങ്ങൾ തൻ ഭംഗിനുകർന്ന്
യാത്ര തരളമായ് തീർന്നു നീരുറവിൻെറ
പ്രവാഹം പോലെ …



അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here