ഒരു വാട്ടര്‍ ത്രാസ് ഉണ്ടാക്കാം

beac878a2c1eef299a2fe082ca03b8ab-science-illustration-animal-illustrations

ഒരു വാട്ടര്‍ ത്രാസ് ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു സ്കൂട്ടര്‍ ടയര്‍ ട്യൂബ് ,വെള്ളം ,മഷി ,ഒരു പലക ,സുതാര്യമായ പ്ലാസ്റിക് കുഴല്‍ ,വിവിധ തൂക്കത്തിലുള്ള കട്ടികള്‍

ടയര്‍ ടുബിന്റെ വാള്‍പിന്‍ ഊരിക്കളയുക .ഇതില്‍ മഷി കലര്‍ത്തിയ വെള്ളം നിരക്കുക .ഇവിടെ നീളമുള്ള സുതാര്യമായ പ്ലാസ്റിക് കുഴല്‍ പിടിപ്പിക്കുക . ട്യൂബിനെ ഭിത്തിയോട് ചേര്‍ത്ത് വക്കുക .പ്ലാസ്റിക് കുഴല്‍ കുത്തനെ ഭിത്തിയില്‍ ചേര്‍ത്ത് ഒട്ടിക്കുക .ട്യൂബിന് മുകളില്‍ പലക വക്കുക .പ്ലാസ്റിക് കുഴലിലെ ജലനിരപ്പ്‌ അല്പം ഉയര്‍ന്നില്ലേ ? ഈ ബിന്ദു ചുവരില്‍ പൂജ്യം എന്ന് അടയാളപ്പെടുത്തുക .ഇനി ഒരു കിലോ തൂക്കക്കട്ടി വക്കൂ .ജലനിരപ്പ്‌ അടയാളപ്പെടുത്തൂ .ഓരോ തൂക്കക്കട്ടിയും ഇങ്ങിനെ പലകക്ക് മുകളില്‍ വച്ചു ജലനിരപ്പ്‌ അടയാളപ്പെടുത്തൂ ..വാട്ടര്‍ ത്രാസ് റെഡിയായി .ഇനി വേണമെങ്കില്‍ കൂടുകാരുടെ ഭാരം ഈ ത്രാസ് ഉപയോഗിച്ചു അളന്നു നോക്കൂ

ശാസ്ത്ര തത്വം
ഒരു അടച്ചുവച്ച ദ്രാവകത്തില്‍ പുറത്ത് നിന്നും ഏതെങ്കിലും പോയിന്‍റില്‍ ഒരു മര്‍ദ്ദം പ്രയോഗിച്ചാല്‍ അത് എല്ലാ പോയിന്‍റിലേക്കും എല്ലാ ദിശയിലേക്കും തുല്യമായി വ്യാപിക്കും .ഇത് പാസ്കല്‍ നിയമം എന്നറിയപ്പെടുന്നു പലകക്ക് മുകളില്‍ തൂക്കക്കട്ടികള്‍ വയ്ക്കുമ്പോള്‍ ബലം ട്യൂബിനുള്ളിലെ വെള്ളത്തില്‍ എല്ക്കുന്നു . ഈ മര്‍ദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും തുല്യമായി അനുഭവപ്പെടുന്നു .ഇതിനാല്‍ വെള്ളം പ്ലാസ്റിക് കുഴലിലൂടെ മുകളിലേക് ഉയരുന്നു .പാസ്ക്കല്‍ നിയമത്തിന്‍റെ സധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണ് ഹൈഡ്രോളിക് ബ്രേക്കും ഹൈഡ്രോളിക് ലിഫ്റ്റും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഗ്നിപരീക്ഷകള്‍
Next articleകല്ലുവില..?
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here