ചിതറിയ മേഘങ്ങളിൽ
നക്ഷത്രങ്ങൾ തമ്മിൽ
അകലത്തിലാണെന്നാലും
നോക്കുമ്പോൾ തെളിയുന്നു
അവതമ്മിലൊരടുപ്പം
രശ്മികൾകൊണ്ടവ ഒരുമിച്ച്
നേർത്തവെളിച്ചത്തിൻ സങ്കൽപ്പ –
ഗോപുരം പണിയുമ്പോഴും
ഇടയിൽ അറിയപ്പെടാതെയാണകലം
മിണ്ടാതെയവ തമ്മിൽ മിണ്ടിനിൽക്കെ
ഉടയാത്ത മൗനമാണെന്തോ
തമ്മിൽ തൊടാതെ തട്ടാതെ
അവ തമ്മിലായ് വീണ്ടും
നക്ഷത്രങ്ങളാകുന്നു