ഒരു വെളുപ്പാൻ കാലം. നടക്കാനിറങ്ങിയ ആദ്യസംഘമാണ് റോഡിനു നടുക്ക് ആ വേയ്സ്റ്റ് ചാക്ക് കണ്ടത്!? അവർ ആ ചാക്ക് ചാടിക്കടന്ന് നടന്നുപോയി.
പിന്നാലെ മാർച്ച് ചെയ്തു വന്ന മറ്റൊരു സംഘവും ചാക്ക്കെട്ട് കടന്ന് പാഞ്ഞ് പോയി.
മൂന്നാമത് വന്ന സംഘം വേയ്സ്റ്റ് ചാക്ക് കണ്ട് സഡൻ ബ്രേക്കിട്ടു.
“…ഈ ചാക്കിവിടെ കിടക്കുന്നത് ആപത്താ? വല്ല ബൈക്കോ ബസ്സോ വന്നാല് ഇതില് തട്ടി മറിയാന് സാദ്ധ്യതയുണ്ട്? നമുക്കിത് എടുത്ത് മാറ്റിയിടാം…?”
അവര് ചാക്ക് ചുമന്നുകൊണ്ട് പോകുകയാണ്. പെട്ടെന്നാണ് ചാക്കില് നിന്നും ഒരു ഞരക്കം പുറത്ത് ചാടിയത്..!?
“എന്ത്..? ചാക്ക് അനങ്ങുന്നല്ലോ…?”
അവർ ചാക്ക് നിലത്തിറക്കി. കെട്ടഴിച്ചു. ചാക്കില് നിന്നും ഒരു പടുകിഴവി വടിയുംകുത്തി ഇറങ്ങി വന്നു!!
“അല്ലാ ഇതൊരു അമ്മുമ്മയാണല്ലോ..? അമ്മുമ്മേ…അമ്മുമ്മ എവിടുള്ളതാ..? ആരാ അമ്മുമ്മയെ ചാക്കിലാക്കി ഇവിടെ കൊണ്ടിട്ടേ…?”
“…മക്കളേ…ഞാനിവിടെ അടുത്തുള്ളതാ…എന്റെ പുന്നാരമോനാ എന്നെ ഇവിടെ കൊണ്ടിട്ടേച്ചു പോയേ…ഞാനുറങ്ങിക്കിടന്നപ്പോ അവനും ഭാര്യയും കൂടി പൊക്കിയെടുത്ത് ചാക്കിലാക്കി ഇവിടെ കൊണ്ടിട്ടു…”
“ ദുഷ്ടൻ ..! കണ്ണീ ചോരയില്ലാത്തവൻ ..!!…അവനെ കയ്യീക്കിട്ടിയാ കൊല്ലും ഞങ്ളവനെ..കൊന്ന് കുഴിച്ചുമൂടും…?”
“…അയ്യോ!?…അങ്ങനൊന്നും ചെയ്യല്ലേ…?…അവൻ എന്റെ മോനല്ലേ…?..ഞാന് നൊന്ത് പെറ്റ …എന്റെ പുന്നാര മോൻ