പോരാളികൾക്കിടയിൽനിന്നൊരു മഹായോദ്ധാവ്
അടിയേറ്റും മുറിവേറ്റും
നിലവിളിയോടെയും അലറിയും
വീണ്ടുമെഴുന്നേറ്റ് പൊരുതിയും ഒടുവിലായ് –
വിജയശ്രീലാളിതനായി വന്ന്
പടപ്പുറപ്പാടെഴും പോരാളികളോടായ് പെരുമ്പറയോടെ ചൊല്ലി
പോരിൽ മുറിവേൽക്കാത്തവനല്ല
മുറിവേറ്റിട്ടും പിന്തിരിയാത്തവൻ നൽ യോദ്ധാവ് .
വീഴാതിരിക്കുന്നവനല്ല വീണിട്ടും –
വീണ്ടുമെഴുന്നേറ്റു പൊരുതുന്നവൻ നൽ യോദ്ധാവ് .
അടിയേൽക്കാത്തവനല്ല
അടിയേറ്റിട്ടും പതറാത്തവൻ നൽ യോദ്ധാവ് .
തളരാത്തവനല്ല
തളർന്നിട്ടും പൊരുതാൻ മനമുള്ളവൻ നൽ യോദ്ധാവ് .
ഇവയെല്ലാം ബലമുള്ള യോദ്ധാവിൻ ഗുണഗണങ്ങൾ