ധന്യമാം നിമിഷങ്ങൾ
നെടുവീർപ്പിന്റെ ചൂടിൽ
തുള്ളികളായുരുകി വീണു
ഹൃദയത്തിൽ
വേവലിനൊപ്പം കൊടുവേനലിൻ
മരുഭൂമി, ഹൃദയത്തിനേകി.
കണ്ണീരിൻ നനവുകളൊപ്പിയതെല്ലാം
ഇവിടെ താനെ കരിഞ്ഞു
കിനാവിന്റെ വർണ്ണക്കതിരുകൾ
ബാഹ്യമാം ചുടുകാറ്റിൽ കവിതകളായി
ഹൃദയത്തിലേക്ക് മാടിവിളിക്കുന്നു
മിഴികൾതെളിക്കുന്ന വഴികളിലെന്തിനെയും
മയങ്ങിടാതെയന്തരീക്ഷം
കണ്ണീരിനോളം ചൂടിൽ
ഹൃദയത്തെ തേടിയതെന്തും ഉറവകിട്ടാതെ
കയ്യൊഴിഞ്ഞു
അനാഥമീ ഹൃദയം മരീചിക കാക്കുന്നു
Click this button or press Ctrl+G to toggle between Malayalam and English