മരണത്തെ മറികടക്കാൻ സാഹിത്യം സഹായിക്കും: വൈശാഖൻ

ജീവിതത്തെ അതിന്റെ വ്യാപ്തിയിൽ മനസ്സിലാക്കാനുള്ള മാർഗമാണ് സാഹിത്യമെന്നും അത് മരണത്തെ മറികടക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നുവെന്നും  കേരള സാഹിത്യ അക്കാദമി പ്രസിഡന്റ‌് വൈശാഖൻ പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷനായി. പ്രോ വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാർ മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കറ്റ‌് അംഗങ്ങളായ പ്രൊഫ. എസ് മോഹൻദാസ്, പ്രൊഫ. കെ കെ വിശ്വനാഥൻ, ഡോ. ബാബു ജോസഫ് എന്നിവർ സംസാരിച്ചു. ഡോ. എസ് പ്രിയ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന കഥാ സമ്മേളനത്തിൽ അഷ്ടമൂർത്തി, എ എസ് പ്രിയ, ലാസർ ഷൈൻ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here