ലോക ബോധത്തിലേക്കു നയിക്കുന്ന ആത്മസുഹൃത്തുക്കളാണ് പുസ്തകങ്ങൾ- വൈശാഖൻ

ലോക ബോധത്തിലേക്കു നയിക്കുന്ന ആത്മസുഹൃത്തുക്കളാണ് പുസ്തകങ്ങളെന്നും അതിജീവനത്തിന്റെ നാളുകളിൽ വ്യക്തിയുടെയും സമൂഹത്തിന്റെയും രക്ഷക്കു വേണ്ടി ത്യാഗമനുഭവിക്കുന്നവരുടെ സഹചാരികളാകാൻ പുസ്തകങ്ങൾക്കും അത് നൽകുന്ന ആശയങ്ങൾക്കും കഴിയുമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ അഭിപ്രായപ്പെട്ടു. അയനം സാംസ്കാരിക വേദിയും പുസ്തകക്കൂട്ടും സംയുക്തമായി ക്വാറന്റയിനിൽ കഴിയുന്ന പ്രവാസി സഹോദരങ്ങൾക്കായി നൽകിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരാശി തന്നെ അതിജീവനത്തിനായി പോരാടുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തെക്കുറിച്ചും ശാസത്ര ബോധത്തെക്കുറിച്ചും ഏറ്റവും കൂടുതൽ പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്നും വൈശാഖൻ അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് വിപ്പ് അഡ്വ.കെ.രാജൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

കേരളം നേരിട്ട മഹാമാരികളുടെയും ദുരിതങ്ങളുടെയും കാലത്ത് ഗ്രന്ഥശാലകൾക്കും വായനാസമൂഹത്തിനും തൃശൂരിലെ സാംസ്കാരിക ലോകം നൽകിയ പിന്തുണ അഭിനന്ദനാർഹമാണെന്ന് ചീഫ് വിപ്പ് അഡ്വ.കെ – രാജൻ അഭിപ്രായപ്പെട്ടു.കോവിഡു പോലുള്ള മഹാമാരികൾക്ക് കേരളത്തിന്റെ ഔഷധം അറിവും പൗരബോധവും ആണെന്നും കെ.രാജൻ കൂട്ടിച്ചേർത്തു. ഡോ.എൻ.ആർ.ഗ്രാമപ്രകാശ് ,അയനം ചെയർമാൻ വിജേഷ് എടക്കുന്നി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
അര ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് രണ്ടു ഘട്ടങ്ങളായി വിതരണം ചെയ്തതു്.

 

(C) വിജേഷ് എടക്കുനി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here