ആരാകണം? ആരാകരുത്?
കാലം പോസ്റ്റുമോർട്ടം ചെയ്യപ്പെടണം
കൊത്തി കീറി വകഞ്ഞു മാറ്റണം
ഇന്നലെ,ഇന്ന്, നാളെ
ആഴത്തിലുള്ള മുറിവുകൾ അധികവും
ഉണങ്ങാത്തവ വൃണമായി അഴുകി നാറുന്നവ
ഒരിക്കലും മായാത്ത പാടുകൾ അവശേഷിച്ചു ഉണങ്ങിയ മുറിവുകൾ
ആരാകണം?… ആരാകരുത്?
ചോദ്യം അവശേഷിക്കുന്നു
ഇന്നിനാണ് പ്രസക്തി..
ഇരുട്ടിനെ സ്നേഹിക്കുക
വെളിച്ചം പലതും കാട്ടി തരും
കാലം കടിച്ചു കീറി തുപ്പിയ ശിഷ്ടങ്ങൾ…
വറ്റാത്ത കണ്ണീരുറവകൾ
വിതുമ്പലുകളുടെ ആവർത്തനം
ഒലിച്ചിറങ്ങിയ ചോര പാടുകൾ
കാമം കത്തുന്ന കണ്ണുകൾ
ഇളം കാറ്റിലും ആളിപടരുന്ന വൈര്യം
വേട്ട മൃഗങ്ങളെ പോലെ
പതുങ്ങി ഒളിച്ചു കിരാത രൂപങ്ങൾ
വർണ ചാരുതകളിൽ ത്രസിക്കുന്ന സ്വപ്‌നങ്ങൾ മറന്ന്
നിശ്ശൂന്യമായ ആകാശത്തെ നോക്കി നെടുവീർപ്പിടുന്നവർ
ശൂന്യമായ മനസ്സിൽ പടർന്നു കയറുന്ന മരവിപ്പ്
മരവിച്ച മനസ്സിൽ അവസാന പച്ചപ്പും
കരിഞ്ഞു കണ്ണീർ വറ്റി വേണ്ടാത്ത ജന്മങ്ങൾ
നോക്കാതിരിക്കുക
ചോദ്യം ചെയ്യാതിരിക്കുക
ഈ വ്യവസ്ഥിതി