മണ്ണില്‍ വിത്തുകള്‍ഉണ്ടേ
പക്ഷേ, മണ്ണില്‍വിളയാന്‍
ആവുന്നില്ലാതൊരുസത്യം…
വിത്തുകള്‍മണ്ണില്‍
വിളയണമെങ്കില്‍
മണ്ണില്‍പഷപ്പ്ഉണ്ടാവേണം…
മണ്ണിന് പഷപ്പ്ഉണ്ടാവാൻ
വിണ്ണില്‍നിന്നും മഴയുണ്ടാവേണം..
വിണ്ണില്‍മഴയുണ്ടാവാൻ
മേഘക്കൂട്ടം ഉണ്ടാവേണം
മേഘം വിണ്ണില്‍വന്നീടാന്‍
ദിക്കില്‍ കാറ്റുകളുണ്ടാവേണം…
ദിക്കില്‍കാറ്റുകള്‍ഉണ്ടാവാൻ
മലയുംമരവും ഉണ്ടാവേണം…
മലയും മരവും ഇനിയും
ഉണ്ടാവാൻ
മണ്ണില്‍ നമ്മള്‍ നാശം ചെയ്യാതാവണം…
നാശം നമ്മള് ചെയ്യാതായാല്‍
നമ്മുടെ നാശംഇല്ലാതാവും….
വിണ്ണും മണ്ണും നിലനില്‍ക്കാനായി
നേരിന്‍ വിത്തുകള്‍ വിതക്കാമിന്നു
നാളയുടെ മനസ്സുകളിലൊക്കെ…
നാളയില്‍ അവരൊക്കെ നന്മമരമായി
പന്തലിടട്ടേ മണ്ണിനുംവിണ്ണിനുമായി
ഇവിടേ………