ഒന്നിനേയും
വിശ്വസിക്കാന്‍ പറ്റില്ല
രാവിലെ ഇറങ്ങിയപ്പോള്‍
ബ്ലാക്ക് ക്യാറ്റിനേപ്പോലെ നെഞ്ചും വിരിച്ച്
മുന്നില്‍ നടന്നവനാണ്
ഉച്ചയാകുമ്പോഴേക്കും
ചുരുണ്ടു കൂടി കാല്‍ക്കീഴില്‍
ഒളിക്കാന്‍ ശ്രമിക്കുന്നത്
ഇല്ല
ഒന്നിനേയും വിശ്വസിക്കാന്‍ പറ്റില്ല
സ്വന്തം നിഴലിനേപ്പോലും
Click this button or press Ctrl+G to toggle between Malayalam and English