ഈ വര്‍ഷത്തെ ഇന്റര്‍ സ്‌കൂള്‍ കലാ-സാഹിത്യ മത്സരമായ ‘വിസ്റ്റ’ കളമശേരിയിലെ രാജഗിരി സ്‌കൂളില്‍. ഈ മാസം 30നാണ് മത്സരം നടക്കുന്നത്. എറണാകുളത്തെ ഏറ്റവും മികച്ച ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റുകളിലൊന്നാണിത്.
സിബിഎസ്ഇ സ്കൂളുകളിലെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളാണ് രാജഗിരി സ്കൂൾ സംഘടിപ്പിക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും മത്സരം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.