വിഷുപ്പുലരി

മേടം പുലരും  നേരത്ത്
മലയാളത്തിനു പുതുവർഷം
പൊൻകണി കണ്ടന്നുണരുന്നു
കണ്ണനു മുന്നിൽ തൊഴുതുന്നു
മുത്തശ്ശൻ തരുമന്നേരം
പുത്തനുടുപ്പും നാണയവും
പൂത്തിരി പൂവെടി പൂക്കുറ്റി
പുലരിക്കെന്തൊരു വരവേൽപ്പ് !
നാടിൻ നന്മകൾ വാഴ്ത്തീടാൻ
കൊന്നപ്പൂവിൻ ചില്ലകളിൽ
വന്നൊരു പക്ഷി ചിലയ്ക്കുന്നു
ചേലേറുന്ന വിഷുപ്പക്ഷി.
‘വിത്തും കൈക്കോട്ടും ‘ പാടി
പാടത്തേയ്ക്കു  പറക്കുന്നു
വിത്തു വിതയ്ക്കാം നാളേക്കായ്
ഒത്തൊരുമിച്ചീ സുദിനത്തിൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here