ഉച്ചയുദിയ്ക്കാത്ത മാടങ്ങളുണ്ട്
അവിടെ
വിശപ്പുകൾ മാത്രം കലഹിക്കുന്നു….
മൗനത്തിന്റെ മ്ലാനശ്വാസങ്ങളിൽ മാത്രം
നമ്മുക്കവ മുഴങ്ങുന്നത് കേൾക്കാം..
പാതിര പൂക്കുമ്പോൾ
ഇരുട്ട് കനത്തു വീശുമ്പോൾ
ചായ്പ്പിലെ വിശപ്പുകൾ
അവിടെ പൊട്ടിച്ചിരിക്കാറുണ്ട്
മടിത്തട്ടുടയുന്ന
മടിക്കുത്തഴിയുന്ന
മുടിക്കെട്ടുലയുന്ന കലമ്പലിൽ
മൗനമപ്പോൾ
മൂക്കടച്ചു മുങ്ങാറുണ്ട്….
വിശപ്പിന്റെ നഗ്നതയിലേക്ക്
തുറുകണ്ണുകളിറങ്ങുമ്പോൾ
സമനില തെറ്റുന്ന
പ്രകൃതിയ്ക്ക്
അഭയസ്ഥലികളന്യം._