ഉരുണ്ട ഈഭൂമിലെ
പരന്ന ഈലോകത്ത്
വിശപ്പിനാള്‍ജനം പരലോകം-
പുല്‍കുന്നു….
പോഷകാഹാരം കിട്ടാത്ത
കുഞ്ഞുങ്ങള്‍ ആയുസ്സ്
എത്താതെ ചത്തൊടുങ്ങുന്നു..
ചാവിന്‍റെ കണക്കുകള്‍
കൂട്ടുന്ന കൂട്ടര്‍ക്ക്
ചാവിന്‍റെനേരിനെതിരയാന്‍
ഒട്ടുംനേരമില്ല…..
തൊലികട്ടികൂടിയോരമ്മച്ചിക്ക്
തൊലികട്ടികുറക്കാന്‍
പാലുംപഴവും ബദാമുംചേര്‍ത്ത
സോപ്പുംക്രീമുംവേണം..
തലനരച്ചപ്പന് തലയൊന്നു
കറുപ്പിക്കാന്‍
നെല്ലിയുംവല്ലിയുംപിന്നെപല
വെഞ്ഞനംകൂട്ടിലെ കമ്പനി
തേള് വേണം……
കറുത്തൊരുവള്‍തന്‍ മേനിയേ
വെളുപ്പിക്കുവാനായിട്ട്
മഞ്ഞളും മധുവുംമലരുംചേര്‍ത്ത
കമ്പനിയുടെ കുഴമ്പൊന്നുവേണം…..
പട്ടിണി അകറ്റുവാന്‍ഇതൊന്നും
ഇല്ലാത്ത നാട്ടിലോ
ഇതൊക്കെകൂട്ടീട്ടു കൂട്ടങ്ങള്‍പലതാക്കി
നാട്ടുകാരെ പറ്റിക്കാന്‍ കമ്പനികള്‍ക്ക്
ഒട്ടും പഞ്ഞമില്ലാ…
പലനുണപറഞ്ഞു പരസ്യം
പരത്തി പലനാളില്‍ഇങ്ങനെ
കൊള്ളയടിക്കുംമ്പോള്‍
പരമാധികാരകണ്ണുകളില്‍
പതിക്കുന്നില്ല സത്യം…..
ഇക്കൂട്ടര്‍കൊയ്യുന്ന വിഭവങ്ങള്‍
കൂട്ടിട്ട് ഭൂമിയില്‍കൂടുന്ന
വിശപ്പിനെ കെടുത്താലോ…?