മനുതന്‍റെമനംമ്മാറി
മണ്ണിന്‍റെ ഗുണംപ്പോയി
വിളയുന്ന വിത്തുകള്‍
വിഷക്കനികളായി…
വിഷമേറ്റ മേനികള്‍
ശവമായിതീരുന്നു
ചിതകത്തിടുമ്പോള്‍
കുലങ്ങളുമെരിയുന്നു…
നേരിന്‍റെ വിളനിലം
എന്നേകരിമ്പാടമായി
കരിമ്പാടം തോണ്ടി
കരിങ്കല്ല്കോട്ടകള്‍വിളയിച്ചു
അന്നവുംവെള്ളവും
അന്യന്‍റെകരുണയിലായി
അവരൊക്കെതന്നതോ
വിഷംകലര്‍ത്തിയതായി
വിഷംതിന്നു അവശമായപ്പോള്‍
അവശതമാറ്റാന്‍ വിഷാകാരിയെത്തേടി
വിഷകാരികള്‍ വിധിച്ചതോ
പലമാതിരി വ്യാധികളെന്നും..
വ്യാധികള്‍ മൂത്തപ്പോള്‍
വിഷകാരി വിഷത്തിന്റെ
പാനപാത്രംനല്‍കി…
ശമനമായപ്പോള്‍ വിധിവന്നു
വിയോഗത്തിന്‍കുറിപ്പുമായി
വിഷംതിന്നുവീര്‍ത്തനിന്നെ
വിഷംകലര്‍ന്ന ഭൂമിയും
തിന്നുതീര്‍ത്തു….
അവനവന്‍ വിതച്ചതൊക്കെ
അവനവന്‍തന്നെ കൊയ്യുതിടട്ടെ
വിഷമയമല്ലാത്തത് ഇനിഎന്തുണ്ട്
ഭൂമിയില്‍….?