ആരവങ്ങളും അട്ടഹാസങ്ങളും ഇല്ലാതെ സാധാരണക്കാരന്റെ പ്രശ്നങ്ങളെ ജീവിതത്തെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരെഴുത്തുകാരിയാണ് പി.വത്സല.
പതിറ്റാണ്ടുകൾക്കിപ്പുറവും കഥകളുടെ വറ്റാത്ത ഉറവ സൂക്ഷിക്കാൻ അവർക്കാവുന്നുണ്ട്. വത്സലയുടെ 24 കഥകളുടെ സമാഹാരമാണ് വിഷം കഴിച്ചു മരിച്ച മരങ്ങൾ.ഒറ്റപ്പെട്ടുപോകുന്നവർക്കും ,ഒറ്റപ്പെടുത്തപ്പെട്ടവർക്കും ഒപ്പം നിൽക്കുന്ന പാവകളുടെ വീട് ,തീരം ,കൈ , അപ്പളേക്കായി ,മറുപടി ,പടിയിറക്കം ,കുഴൽവെള്ളം എന്നിങ്ങനെ കഥകൾ .വായനയിൽ വത്സല ടച്ച് അനുഭവപ്പെടുത്തുന്ന രചനകൾ.
പ്രസാധകർ നാഷണൽ ബുക്ക് സ്റ്റാൾ
വില 117 രൂപ
Click this button or press Ctrl+G to toggle between Malayalam and English