‘സാബ്’
ടാക്സി െ്രെഡവറുടെ വിളി കേട്ടാണു കണ്ണുകള്‍ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു.
പോര്‍ച്ചില്‍ നിന്ന് കുറച്ചകലെ, പാര്‍ക്കിംഗ് ലോട്ടില്‍ ഒരല്‍പ്പം തണലുള്ളിടത്ത് കാര്‍ പാര്‍ക്കു ചെയ്ത ശേഷമാണ് െ്രെഡവര്‍ വിളിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ െ്രെഡവറെത്തന്നെയാണ് ഹ്യാട്ട് റീജന്‍സി വിട്ടു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും െ്രെഡവര്‍ ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല.