മാർക്സിസം,
മാവോയിസം,
ബുദ്ധിസം
അങ്ങനെ പല –
മത, വിശ്വാസങ്ങ-
ളേറെയുണ്ടായിട്ടും,
പ്രണയമെന്ന
മതം സ്വീകരിച്ചത്,
ഞാനൊരു
മനുഷ്യനെപ്പോലെ
ദാഹമുള്ളവനും,
ദരിദ്രനെപ്പോലെ
വിശപ്പുള്ളവനുമായിരുന്നതു
കൊണ്ടാണ്.
കൊടുക്കാനും
എടുക്കാനും കഴിയുന്ന,
എന്നാൽ പ്രസംഗമോ
വിശ്വാസപ്രമാണമോ അല്ലാത്ത,
സിദ്ധാന്തമല്ലാത്ത,
സമ്പ്രദായമേ അല്ലാത്ത
എന്നാലെൻ-
ആത്മാവും പരമാത്മാവുമായ
മതമാകുന്നു
എനിക്കു പ്രണയം
നീ പറയുന്നതു പോലെ
ആശിക്കരുത്
ആവശ്യപ്പെടരുത്
തൊടരുത്
ചുംബിക്കരുത്
എന്നൊക്കെയുണ്ടെങ്കിൽ,
ഞാനെന്നേ
ത്യാഗിയായ
ബുദ്ധനായിരുന്നേനെ,
യോഗിയായൊരു
വിവേകാനന്ദനായേനെ.
Click this button or press Ctrl+G to toggle between Malayalam and English