അവൾ മാത്രം

അന്ന്‌ഃ

മനസ്സിന്റെ കിരണങ്ങളേറ്റ്‌

വാക്കുകൾ നിഴൽപ്പീലി ചാർത്തി

ആരുമറിയാതെ മിഴിനീർ പൊയ്‌കയിൽ

മൗനങ്ങളോലങ്ങൾ തീർത്തു.

ഇന്ന്‌ഃ

പണ്ടെനിക്കെഴുതിയ വരികളെ-

ന്നോടു ചോദിച്ചതാണിന്ന്‌

ഞാൻ വാരിക്കൂട്ടി തീയിലിട്ടത്‌

പ്രണയം, പുകഞ്ഞങ്ങനെ

ഗഗന സ്വപ്‌നങ്ങളായ്‌ മേഘരാജി-

യിലടയുന്ന മഴപാറ്റകൾ

നീലനിറമുളള നിന്റെ വാക്കുകൾ

ആകാശവാണിയിൽ ഒഴുകിഒലിക്കു

യാണിന്ന്‌ സാന്ത്വനം പോലെ

നീ തന്ന ഏടുകൾ, വാക്കുകൾ,

സ്വപ്‌ന ചിറകുകൾ, വർണ്ണങ്ങൾ…

ചോരയിൽ കുതിർന്നതറിയാതെ-

ഞാനിന്നുമിങ്ങനെ,

മജ്ജയും മാംസവും പേറി.

Generated from archived content: poem2_dec.html Author: suma_cs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here