ഓണനിനവ്‌

എല്ലാ ചെടികളും പൂക്കുന്ന കാലം

എല്ലാ മരങ്ങളും കായ്‌ക്കുന്ന കാലം

ഭൂമിക്ക്‌ നവയൗവന പൊൻതിളക്കം

കിളികൾ പാടുന്നുഃ “വസന്തം…! വസന്തം…!”

ഭൂതകാലത്തിൻ സ്‌മരണയല്ല വർത്ത-

മാനത്തിലെത്തുന്ന അതിഥിയല്ല

മർത്യർ നിത്യവും കാണുന്ന, കണ്ട്‌ കൊതിതീരാത്ത

ഭാവികാലത്തിന്റെ സ്വപ്‌നമാണോണം.

Generated from archived content: poem5_sep1.html Author: ravunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English