ചില വടക്കൻ ശീലങ്ങൾ

കണ്ടശ്ശാംകടവിലെ വീട്ടിൽ ഒറ്റയ്‌ക്കു കഴിഞ്ഞിരുന്ന അമ്മയെ വേണുമേനോൻ മടിച്ചു മടിച്ചാണ്‌ തിരുവനന്തപുരത്തേക്ക്‌ കൂട്ടിയത്‌.

പട്ടണ ജീവിതവുമായി ഒത്തുപോകുമോയെന്ന വേവലാതികളെല്ലാമൊതുക്കി, നഗരച്ചൊരുക്കുകളുമായി അപ്രതീക്ഷിത വേഗത്തിൽ അമ്മയിണങ്ങി. അമ്മയുടെ സാന്നിദ്ധ്യം മുതിർന്ന മേനോൻ മക്കൾക്കും ആഘോഷമായി. അണുകുടുംബം അപ്പാടെയൊന്നുണർന്നു.

സെറ്റും മുണ്ടും ഭസ്‌മക്കുറിയുമായി പത്മനാഭ ദർശനത്തിനിറങ്ങിയ അമ്മയെക്കണ്ടപ്പോൾ പാൽക്കുളങ്ങരയിലെ, പെരുന്താന്നിയിലെ പഴയ അമ്മച്ചിമാരെപ്പോലെന്ന്‌ വേണുമേനോൻ തിരുവിതാംകൂർ കണ്ണാലേ കണ്ടു.

അടുത്ത പടി ഭക്ഷണം. നഗരത്തിൽ മുന്തിയ ഹോട്ടൽ.

അമ്മയ്‌ക്ക്‌ ചോറിലൊഴിക്കാനെന്താ വേണ്ടതെന്ന മേനോൻ ചോദ്യത്തിന്‌ “ഞ്ഞി വെളിച്ചെണ്ണ”യെന്ന ഉത്തരം കേട്ട്‌ തിരുവിതാംകൂർ ടംബളറുകൾ ഒരു മാത്ര പൊട്ടിച്ചിരിച്ചു.

Generated from archived content: story1_apr.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here