മകൾ

സ്വപ്‌നത്തിന്റെ തൊട്ടിലിൽ

അവളുറങ്ങുന്നു.

രൗദ്രജീവിതമുഖങ്ങളിൽ നിന്നും

എനിക്ക്‌ അഭയസ്ഥാനം.

ആഗ്രഹത്തിന്റെ വിടർകണ്ണുമായ്‌

അവളുടെ ആവശ്യങ്ങൾ,

എന്റെ നിരാലംബജന്മത്തിന്റെ വൈക്കോൽ തുരുമ്പ്‌.

ജീവിതാസക്തിയുടെ പീഢകളിൽനിന്ന്‌

ക്ഷണികമായൊരു ഒളിച്ചോട്ടം

-അവൾക്കരികിലേയ്‌ക്ക്‌.

പുൽപ്പായിൽ അവളുടെ സ്വച്ഛനിദ്ര

കുറ്റബോധത്തിന്റെ കണ്ണുനീരിലൊരുമ്മ.

ആർത്തലച്ചുയരുന്ന ദുരിതത്തിരമാലകൾ

ഇവിടെയെത്തുകയില്ല.

അവളുടെ ബാല്യനൈർമ്മല്യത്തിൽ

ഞാൻ സുരക്ഷിതനാവുന്നു.

Generated from archived content: poem2_may27.html Author: pa_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here