കൂട്ടിലടച്ച കിളി വല്ലാതെ മെലിഞ്ഞു. മനുഷ്യന്റെ മഹാമനസ്കത കുറച്ചൂടി മെലിഞ്ഞാൽ, അഴികൾക്കിടയിലൂടെ പുറത്തുകടന്ന്, സ്വർഗ്ഗവാതിൽക്കലേക്ക് പറക്കാം…. വയ്യ, സ്വർഗ്ഗസൂക്തങ്ങൾ കേട്ട്, അടുത്ത ജന്മത്തിൽ മനുഷ്യരായി പിറന്നാലോ…? അങ്ങനെയായാൽ ദൈവത്തെയാണ് കൂട്ടിലടക്കേണ്ടി വരിക, പ്രതികാരത്തിന്….ബന്ധനം ഇനി തീരെ വയ്യ.
Generated from archived content: story3_dec.html Author: muyyam_rajan