കുറെക്കാലമായി
ഇതൊരു
മാറാപ്പ്‌പോലെ
കൂടെ പേറുന്നു.
ഏതോ ഒരശരണന്റെ
നിമിഷ സുഖ ഔദാര്യം
ഒരുപാട്
കൂട്ടിയും കിഴിച്ചും
നോക്കി ഃ
ഉത്തരമില്ല!
സൗകര്യാർത്ഥം
ഞാനതിന്
ജീവിതമെന്ന്
പേരിട്ടു.
Generated from archived content: poem5_apr.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English