മരണകൃഷി

ഇരവിലെപ്പൊഴും

കരയുന്നു ഗൗരി

ഉറക്കം കിട്ടാതെ

നരകം കാണുന്നു.

പകൽ പരിവാര-

സമേതം ധീരയായ്‌

പരമാർത്ഥങ്ങളെ

വധിച്ചു തളളുന്നോൾ!

കയർക്കുരുക്കിട്ടു

മരിച്ച കർഷകർ,

കലപ്പ, കൈക്കോട്ടും

കിടക്കയിൽ രാവിൽ!…

Generated from archived content: poem3_sep1.html Author: manamboor_rajanbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here