കത്ത്‌

വലിയ വിപ്ലവം ചെറിയ വാ കൊണ്ട്‌ വിളമ്പി രമിക്കുന്ന ഒരുപാട്‌ കൂട്ടുകാരികളോട്‌ നേരിൽ സംസാരിക്കുമ്പോൾ, ഇവർ അറിയുന്ന ലോകത്തിന്റെ വട്ടം എത്ര ആരം കുറഞ്ഞതാണെന്നു വിസ്‌മയിച്ചു പോകാറുണ്ട്‌. ഒരു പരിധിവരെയെങ്കിലും ഷിംന ഇതിൽ നിന്നുമൊക്കെ അതീതയാണെന്നത്‌ സത്യമാണ്‌. അതിനപ്പുറം അവളെ വെറുതെ വിടുന്നതല്ലേ നല്ലത്‌? – ശൈലൻ, മലപ്പുറം

സ്‌ത്രീക്ക്‌ രാത്രി പുറത്തിറങ്ങാൻ കഴിയുന്നില്ല എന്ന്‌ ഒരു സ്‌ത്രീ പറഞ്ഞത്‌ തെറ്റാണെന്ന്‌ എന്തിനാണ്‌ ശഠിക്കുന്നത്‌? നമുക്കറിയാമല്ലോ കാര്യങ്ങള്‌. നമ്മുടെയൊക്കെ പുരുഷക്കണ്ണുകൾ വേട്ടയാടുന്നത്‌ സ്‌ത്രീശരീരത്തെ തന്നെയാണല്ലോ!! – ഈയ്യ വളപട്ടണം, കണ്ണൂർ

വരുംകാലത്ത്‌ സ്‌ത്രീക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യത്തേക്കാൾ സുരക്ഷയാണെന്ന്‌ ജീവിതപരിസരം ഓർമ്മപ്പെടുത്തുന്നു. സ്‌ത്രീസംഘങ്ങളും മുന്നേറ്റങ്ങളുമൊക്കെ ആവശ്യം തന്നെ. എന്നാൽ രാത്രി പിടിച്ചെടുക്കലും മറ്റ്‌ അഭ്യാസപ്രകടനങ്ങളും ചിരിക്കാൻ മാത്രം വക നല്‌കുന്നു. – മണി കെ.ചെന്താപ്പൂര്‌, കൊല്ലം.

ലേഖനം അരോചകം. പറയാനുളളത്‌ ചുരുക്കിയും നന്നാക്കിയും പറയുക എങ്ങനെയെന്ന്‌ ഗണേഷ്‌ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുഞ്ഞുമാസികകളുടെ പുറങ്ങൾ അനാവശ്യമായി ചെലവാക്കാൻ ആരേയും അനുവദിക്കരുത്‌. – ദിനേശ്‌ നടുവല്ലൂർ, ഡൽഹി.

കഴിഞ്ഞ ലക്കത്തിലെ സ്‌ത്രീപക്ഷ കവിതകൾ ഏതൊക്കെയോ കുരുക്കുകളിൽ അഥവാ പരിമിതമായ അവസ്ഥയിൽ. കണ്ണും മനസ്സും തുറന്നുവെച്ച്‌ കവിത ആസ്വദിക്കണമെങ്കിൽ വരികളിൽ കവിത നിറയണം. സ്‌ത്രീകൾ രചിക്കുന്ന കവിതകൾ പലതും ആശയ അനുഭവ മണ്‌ഡലങ്ങളിൽ വളരെ പിറകിലാണ്‌. – മുനീർ അഗ്രഗാമി, കോഴിക്കോട്‌

വൈവിധ്യം നിറഞ്ഞ സാന്നിദ്ധ്യം സാക്ഷ്യപ്പെടുത്തുന്നതിൽ സന്തോഷം. – മധു ആലപ്പടമ്പ്‌, കണ്ണൂർ

ശീതകാലത്തിന്റെ മുളളാണികൾ. വേറെ യുദ്ധവാർത്തകൾ ഇല്ല. – കുരീപ്പുഴ ശ്രീകുമാർ, കൊല്ലം.

Generated from archived content: letters_may27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here