കത്തെഴുത്ത്‌

സൂക്ഷിച്ചുവയ്‌ക്കേണ്ട ഒരു സാഹിത്യരേഖ – കുരീപ്പുഴ ശ്രീകുമാർ, കൊല്ലം

* * * * * * * * * * * * * * * * * * * * * *

ആകർഷകമായ ലിപിവിന്യാസം. പഴയ കാലചിത്രങ്ങളുടെ സന്നിവേശവും അനുഭവങ്ങൾ പങ്കുവെച്ചവരുടെ ആർജ്ജവവും മൂലം ഈ പതിപ്പ്‌ പഴയ പത്രമാസികകളുടെ കൂട്ടത്തിൽ തൂക്കി വിറ്റുപോകാതിരിക്കാൻ വേണ്ടി മാറ്റിവെച്ചിട്ടുണ്ട്‌. – ബക്കർ മേത്തല, പി.ഒ.കണ്ടംകുളം

* * * * * * * * * * * * * * * * * * * * * *

കെ.എസ്‌.കെ.യെപ്പോലൊരു പൂർവ്വഗാമി എന്റെ ആവാസ വ്യവസ്ഥക്കില്ലെന്നും വിശകലനത്തിന്റെ ഇതുപോലൊന്ന്‌ ഈ ജന്മത്തിൽ എന്നെക്കൊണ്ട്‌ കൂട്ട്യാൽ കൂടില്ലെന്നതും നഷ്‌ടബോധത്തോടെ ഞാൻ ഓർക്കുന്നു. – ശൈലൻ, പുൽപ്പറ്റ – 676 126.

* * * * * * * * * * * * * * * * * * * * * *

മഹത്തായ ഒരു ദൗത്യമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്‌. നമ്മുടെ ഈ കാലം ഇതാവശ്യപ്പെടുന്നുണ്ടായിരുന്നു. കെ.എസ്‌.കെ.യെ അറിയാത്തവരായി നമ്മുടെ പരിസരങ്ങളിൽ ഇനി ആരുമുണ്ടാവില്ല…ഈ ലക്കം ഇതോടെ ഒരു ചരിത്രമാവുകയാണ്‌ – റഹ്‌മാൻ പി. തിരുനെല്ലൂർ, തൈക്കാട്‌ – 680 104

* * * * * * * * * * * * * * * * * * * * * *

‘വിശകലനം’ മുന്നോട്ടു കൊണ്ടുപോകണം. ഈ കൊച്ചുകൊച്ചു പ്രവർത്തനങ്ങളാണ്‌ ഒരു വിധത്തിൽ നമ്മെയൊക്കെ ജീവിപ്പിക്കുന്നത്‌. – ഉണ്മ മോഹനൻ, നൂറനാട്‌

* * * * * * * * * * * * * * * * * * * * * *

എം.എൻ.വിജയൻ, ബാലചന്ദ്രൻ വടക്കേടത്ത്‌, അശോകൻ ചരുവിൽ, പി.എൻ.ഗോപീകൃഷ്‌ണൻ എന്നിവരുടെ കുറിപ്പുകൾ കെ.എസ്‌.കെയുടെ കാവ്യജീവിതം കൂടുതൽ മനസ്സിലാക്കാൻ ഉതകുന്നതായതിൽ സന്തോഷം – സി.ഇ.സുനിൽ, ‘ബോധി’ കൊല്ലം-1.

* * * * * * * * * * * * * * * * * * * * * *

അനുഗ്രഹീത കലാകാരന്മാർക്ക്‌ മരണമില്ല. അവർ ജീവിക്കുന്നത്‌ നമ്മുടെ ഹൃദയങ്ങളിലാണ്‌. കെ.എസ്‌.കെ.യെപ്പോലെയുളളവരുടെ മഹത്വം ഹൃദയങ്ങൾക്ക്‌ കൈമാറുക എന്ന മഹത്തായ ദൗത്യം വിശകലനത്തെ മഹത്വരമാക്കിയിരിക്കുന്നു – പ്രിൻസ്‌ കിഴക്കേ കല്ലട, കൊല്ലം – 691 502

* * * * * * * * * * * * * * * * * * * * * *

പതിപ്പ്‌ ഒന്നാന്തരമായി. അഭിനന്ദനം – മണമ്പൂർ രാജൻ ബാബു, മലപ്പുറം – 676 505

* * * * * * * * * * * * * * * * * * * * * *

പതിപ്പ്‌ അസ്സലായി. കവിയെ കാലത്തിലും ദേശത്തിലും വായിക്കുകയെന്ന പ്രതീതിവാദവിരുദ്ധ നീക്കം. – ഇ.പി. രാജഗോപാലൻ, കാസർഗോഡ്‌

* * * * * * * * * * * * * * * * * * * * * *

പതിപ്പ്‌ ഉചിതമായി. ഒറ്റ അക്ഷരങ്ങളേയും വെറുതെ വിട്ടില്ല. – സജിത്‌.കെ.കൊടക്കാട്ട്‌, പി.ഒ.ഫാറൂഖ്‌ കോളേജ്‌.

* * * * * * * * * * * * * * * * * * * * * *

ഇനിയും ഇതുപോലെ മൺമറഞ്ഞുപോയ മഹാൻമാരെ പരിചയപ്പെടുത്തുക പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ സൻമനസ്സ്‌ കാണിക്കണം. – ഉണ്ണി എടക്കഴിയൂർ, ചാവക്കാട്‌ – 680 515

* * * * * * * * * * * * * * * * * * * * * *

ഒരു കവിയോടുളള ഈ സ്‌നേഹം, ആദരവ്‌ തലമുറകൾക്ക്‌ തന്നെ മാതൃകയാണ്‌. – മണി.കെ.ചെന്താപ്പൂര്‌, കൊല്ലം – 691 577

* * * * * * * * * * * * * * * * * * * * * *

ഇതുവരെ അറിയാതിരുന്ന ഒരതുല്ല്യ പ്രതിഭയെ അടുത്തറിയുവാൻ സഹായകമായി. – ടി.കെ.ഗീത, പാഞ്ഞാൾ, തൃശൂർ.

* * * * * * * * * * * * * * * * * * * * * *

ഒരു ദേശത്തിന്റെ കവിയെ മനസ്സിലാക്കിയ വിശകലനത്തെ അഭിനന്ദിക്കുന്നു. മൺമറഞ്ഞ കവിക്കുളള ഒരു ഉപഹാരമായി ഈ പതിപ്പ്‌. – ബി.എസ്‌.രാജീവ്‌, നെടുമങ്ങാട്‌ – 695 541

* * * * * * * * * * * * * * * * * * * * * *

കുട്ടിക്കാലത്ത്‌, പഴയൊരു ലക്കം ബാലരമയിൽ പ്രസിദ്ധീകരിച്ച കെ.എസ്‌.കെ.യുടെ എന്റെ മോഹം എന്ന ബാലകവിത ഇപ്പോഴും ഉളളിൽ കുരുങ്ങിക്കിടപ്പുണ്ട്‌. മണപ്പുറത്തിന്നപ്പുറത്തേക്ക്‌ കവി സ്‌മരണയെത്തിച്ചുതന്നതിന്‌ നന്ദി. – മധു ആലപ്പടമ്പ്‌, കരിവളളൂർ – 670 521

* * * * * * * * * * * * * * * * * * * * * *

പതിപ്പ്‌ സുന്ദരമായി. ഇത്തരമൊരു കവിയെ അനുസ്‌മരിക്കാൻ ഒരു പ്രത്യേകപതിപ്പ്‌ നീക്കിവച്ചത്‌ അഭിനന്ദനമർഹിക്കുന്നു. – മുയ്യം രാജൻ, മധ്യപ്രദേശ്‌ – 486 889

Generated from archived content: letters_apr.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here