മണമ്പൂരിന്റെ ‘അച്ചടിത്തെറ്റുകളിൽ’ തമാശയ്‌ക്കുപോലും ഒരു നേർത്ത ഇടതുപക്ഷക്കാരൻ എത്തിനോക്കുന്നില്ലെന്നത് എത്രമേൽ ആശ്വാസമേകുന്നു വായനയ്‌ക്ക്…!! നന്മയുടെ നടുക്കണ്ടാൾ രൂപങ്ങൾ എല്ലാകാലത്തും എല്ലാ പ്രപഞ്ചങ്ങളിലും നിലനിൽക്കുക തന്നെ ചെയ്യാതെവിടെപ്പോവാൻ! വിപ്ലവം വിജയിക്കട്ടെ….തോമസൈസക്കും എമ്മേബേബിയും നീണാൾ വാഴട്ടെ…
ശൈലൻ, പുൽപ്പറ്റ, മലപ്പുറം – 676 126.
വിശകലത്തിന്റെ പുതിയ ലക്കം എനിക്ക് തീരെ ഇഷ്‌ടമായില്ല. പഴയ പ്രതാപം പോയതുപോലെ! മാത്രമല്ല ഇങ്ങനെ പേരിന് ഇറക്കുന്നത് ദോഷം ചെയ്യുകയേ ഉളളൂ….
സി.ഗണേഷ്, മാത്തൂർ പി.ഒ., പാലക്കാട്.
പ്രിയങ്കരനായ സഖാവ് ഇ.കെ.നായനാരെക്കുറിച്ചുളള കെ.എസ്.കെ. തളിക്കുളത്തിന്റെ കവിത, പി.സലിംരാജ്, കല്ല്യാൺ ഉൽപലാക്ഷൻ എന്നിവരുടെ ലേഖനങ്ങളും ഏറെ ശ്രദ്ധേയമായിതോന്നി.
ലതാശരത്, കീഴ്‌കോട്ടിൽ, പി.ഒ.മണ്ണൂർ, കോഴിക്കോട്.
വിശകലനത്തിന്റെ ഓരോ ചുവടും പിഴയ്‌ക്കാതിരിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ആദ്യമായിട്ടായിരിക്കും ഒരു സമാന്തര പ്രസിദ്ധീകരണത്തിന് മുഖ്യധാരയിൽ നിന്ന് ഇത്രയധികം പ്രതികരണങ്ങൾ.
മുനീർ അഗ്രഗാമി, ഉളേള്യരി പി.ഒ., കൊയിലാണ്ടി – 673 323
വിശകലനം വിസ്‌മയമായി തുടരുന്നു…. നായനാർ അനുസ്‌മരണം അതീവ ഹൃദ്യമായി.
മുയ്യം രാജൻ, സിംഗറോളി, മധ്യപ്രദേശ്- 486 889
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയക്കാരന്റെ ആവശ്യമാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ചവർ ജനഹിതത്തിനെതിരായി മന്ത്രിക്കസേരയിൽ തോറ്റവരും ജയിച്ചവരും ഒരോ പാർലമെന്റിൽ. ഇതിൽ കൂടുതലെന്തു വിരോധാഭാസം.
മുഖക്കുറിപ്പിൽ ജനവിരുദ്ധ തീരുമാനങ്ങൾ ചൂണ്ടിക്കാട്ടിയത്, നേർവഴി കാണിക്കാനുളള നല്ല ശ്രമത്തിന്റെ ഭാഗമാണ്. ഇ.കെ.നായനാരെ ഓർത്തത് ഉചിതമായി. കെ.എസ്.കെ.തളിക്കുളം ജന്മശതാബ്‌ദി പതിപ്പ്, രണ്ടാം പതിപ്പിറങ്ങുന്നു എന്നറിയുന്നതിൽ ആഹ്ലാദം. വായന മരിച്ചിട്ടില്ല. മരിക്കുകയുമില്ല.
റ്റോംസ് കോനുമഠം, പളളിപ്പാട്, ആലപ്പുഴ- 690 512.
മതിലുകളെല്ലാമകന്നു പോയോർ
മതിലകത്തിലെ പ്രിയ സഹജരേ!
മതിമറന്നു ഞാൻ മുഴുകിടുന്നിതി
വിശകലനത്തിൻ വിഭവ മാധുരി
– ഇയ്യങ്കോട് ശ്രീധരൻ
നായനാരെ പറ്റിയുളള കവർ ടൈറ്റിൽ കൃത്യമായ വിലയിരുത്തലും വിശേഷണവുമാണ്. കെ.എസ്.കെ.തളിക്കുളം പതിപ്പിനെപ്പറ്റിയുളള പ്രതികരണങ്ങൾ അദ്ദേഹത്തോടുളള സ്‌നേഹവും ഉചിതമായ ഒരു പ്രവർത്തനത്തിനുളള അംഗീകാരവും സന്തോഷവുമാകുന്നു.
ശങ്കരൻ കോറോം, ചാലക്കോട് പി.ഒ., പയ്യന്നൂർ – 670 307
കരയാനറിയുന്ന കമ്മ്യൂണിസ്‌റ്റ്….സലിംരാജിന്റെ ലേഖനം നന്നായി. കെ.എസ്.കെ ജന്മശതാബ്‌ദി പതിപ്പിന്റെ പ്രതികരണങ്ങൾ ചെറുമാഗസിനുകളുടെ വലിയ ഒച്ചകളുടെ അംഗീകാരമായി കാണുന്നു. സഹയാത്രികൻ എന്ന നിലയിൽ സന്തോഷിക്കുന്നു.
മനോജ് കാട്ടാമ്പളളി, സൗരവം, പി.ഒ. കാട്ടാമ്പളളി, കണ്ണൂർ – 670 015
‘കരയാനറിയുന്ന കമ്മ്യൂണിസ്‌റ്റ് ചിരിക്കാനറിയുന്ന ഭരണാധിപൻ’ എന്ന് അച്ഛനെ വിശേഷിപ്പിച്ചത് ഹൃദ്യമായി തോന്നി. ആത്മകഥയായ ‘സമരത്തീച്ചൂളയിൽ’ നിന്നും വളരെ പ്രസക്തമായ ഭാഗം തന്നെയാണ് പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തത്.
‘വിശ്വമാനവൻ’ എന്ന തലക്കെട്ടോടെ കെ.കെ.എസ് തളിക്കുളം എഴുതിയ കവിതയും മറ്റു രണ്ടു ലേഖനങ്ങളും നായനാരിലെ മുഖ്യമന്ത്രിയെ ജനങ്ങൾ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ്.
കെ.പി. കൃഷ്‌ണകുമാർ, വഴുതക്കാട്, തിരുവനന്തപുരം.
Generated from archived content: letter_sep1.html
Click this button or press Ctrl+G to toggle between Malayalam and English