കെ.എസ്.കെയുടെ ഓർമ്മയോട് ഇങ്ങനെയൊരാദരവ് കാട്ടിയത് തീർച്ചയായും ഉചിതമായി. നിങ്ങൾക്കതിൽ അഭിമാനിക്കാം.
ടി.പത്മനാഭൻ, 15 രാജേന്ദ്ര നഗർ 2, കണ്ണൂർ – 670 004.
കെ.എസ്.കെയെ അറിയുന്നതോടൊപ്പം ഒരു ദേശത്തിന്റെ വിദൂരമല്ലാത്ത ഭൂതകാലചരിത്രം കൂടി അന്വേഷിക്കാനും മനസ്സിൽ സൂക്ഷിക്കാനും ഈ പ്രത്യേക പതിപ്പ് ഉപകരിക്കും.
എം.ടി.വാസുദേവൻ നായർ, ‘സിതാര’, കോഴിക്കോട് – 673 006.
ലിറ്റിൽ മാസികകൾക്ക് അത്ഭുതം ചെയ്യാൻ കഴിയുമെന്ന് കെ.എസ്.കെ തളിക്കുളത്തിന്റെ ജന്മശതാബ്‌ദി പതിപ്പ് തെളിയിച്ചിരിക്കുന്നു. ഈവിധ നല്ല അത്ഭുതഫലങ്ങളെ ജനം ഇരുകൈയും നീട്ടി സ്വീകരിക്കും.
ചെമ്മനം ചാക്കോ, പടമുകൾ, കാക്കനാട് വെസ്‌റ്റ്, കൊച്ചി – 30.
കെ.എസ്.കെ. പതിപ്പ് – പഴയ തലമുറക്കാരെ ഓർക്കുന്നത് ഗുരുത്വത്തിന്റെ ലക്ഷണമാണ്.
എസ്.ഗുപ്‌തൻ നായർ, വിശ്വഭാരതി, തിരുവനന്തപുരം – 695 005.
ഇത്ര ചുരുങ്ങിയ പേജുകളിൽ, ഇത്ര ചെറിയ ലിപികളിൽ, എന്തെല്ലാം നിറച്ചുവെച്ചിരിക്കുന്നു! നാല്‌പതുകൊല്ലം പിന്നോക്കം ചെന്ന അനുഭവം. ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക പരിഛേദം കൂടിയാണ് ഈ പതിപ്പ്. ഞങ്ങൾക്കൊക്കെ, സ്വന്തം യൗവ്വനത്തിന്റെ വസന്തസൗരഭ്യം ഇതിലൂടെ ആസ്വദിക്കാം. വൈലോപ്പിളളി മാസ്‌റ്റർ പറഞ്ഞതെത്ര ശരി! ഇത് സാക്ഷാൽ ബുദ്ധൻ ചുമലിൽ കൊണ്ടു നടന്ന നന്മയുടെ, വെൺമയുടെ, കുഞ്ഞാടുതന്നെ.
വിഷ്‌ണുനാരായണൻ നമ്പൂതിരി, ശ്രീവല്ലി, ശാസ്‌താഗാർഡൻ, തൈക്കാട്, തിരുവനന്തപുരം – 14.
ഒരു പാവം കവിയോട്, നാട് കാണിച്ച നന്ദി, ഈ പ്രസിദ്ധീകരണത്തിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ഇതിന്, ചരിത്രത്തിൽ, നേതൃത്വം നൽകാൻ നിങ്ങൾക്കൊക്കെ സാധിച്ചതിൽ ഏറെ ആഹ്ലാദിക്കുന്നവനാണ് ഞാൻ. ഒരു കവിയെ ആദരിക്കുവാനും ആ സ്‌മരണ നിലനിർത്താനുമായി ഏറെ ക്ലേശിക്കുന്ന എനിക്ക് ഇതിന്റെയൊക്കെ ബുദ്ധിമുട്ടറിയാം.
ഇയ്യങ്കോട് ശ്രീധരൻ, മഹാകവി പി.സ്‌മാരക കലാ സാംസ്‌കാരിക കേന്ദ്രം, കൊല്ലങ്കോട്, പാലക്കാട് – 678 506.
Generated from archived content: letter_june.html