കത്തെഴുത്ത്‌

മോചിതമോഹനൻ എഴുതിയ ലേഖനം വായിച്ചു. കാര്യങ്ങൾ കൃത്യമായി പറയുക. ഇന്ന്‌ എഴുത്തുകാരിൽ പലർക്കും കാണുന്നില്ല. രാഷ്‌ട്രീയ-മത-ജാതീയ പക്ഷക്കാരായിരിക്കുന്ന ഇവർ അതിൽ നിന്നും വിഭിന്നമായി സാധാരണക്കാരന്റെ മുഖം&അവസ്ഥ തിരിച്ചറിയുകയല്ല നമ്മുടെ ഇന്നത്തെ വ്യവസ്ഥാപിത രാഷ്‌ട്രീയക്കാരുടെ തനിനിറം നമുക്ക്‌ കാണിച്ചു തരുന്നതുമാണ്‌. ലേഖനം.

ഇവിടത്തെ പാവപ്പെട്ടവനാണ്‌ അദ്ധ്യാപകരുടെ ജോലി നിലനിർത്തുന്നത്‌. അദ്ധ്യാപകരാണെങ്കിൽ അവരുടെ മക്കളെ ഇംഗ്ലീഷ്‌ മീഡിയത്തിലാക്കുന്നു. രാഷ്‌ട്രീയ-വിപ്ലവക്കാർപോലും പണക്കാരനാവുകയും സ്വാശ്രയസ്ഥാപനത്തിൽ മക്കളെ ചേർക്കുകയും ചെയ്യുന്നു. എവിടെ നിന്നാണ്‌ ഈ പണം കിട്ടിയത്‌? ഓ മറന്നു, നമ്മുടെ രാഷ്‌ട്രീയക്കാരൊക്കെ പണക്കാരാണല്ലോ.

– ഈയ്യ വളപട്ടണം, കണ്ണൂർ.

മുഖകുറി ശക്തം. വികസനം മുന്നോക്കക്കാരന്റെ മാത്രം പ്രശ്‌നമാകുമ്പോഴാണ്‌ പ്രശ്‌നം. അമ്പതാണ്ട്‌ കഴിഞ്ഞിട്ടും എന്തിന്‌ ഇപ്പോഴത്തെ മുഖ്യമന്ത്രി മുമ്പ്‌ യു.ഡി.എഫ്‌ കൺവീനറായിരുന്നപ്പോഴും എളവണ്ണയിലെ ജനം കഷ്‌ടതയനുഭവിക്കുക തന്നെയായിരുന്നു. മുഖ്യമന്ത്രി തന്നെ അവിടുത്തെ ശോച്യാവസ്ഥ മാധ്യമങ്ങളിൽകൂടെ തുറന്നു സമ്മതിക്കുകയും ചെയ്‌തതാണ്‌. എളവണ്ണപോലെ എത്രയോ ഗ്രാമങ്ങൾ ഇനിയും മുഴുപട്ടിണിയിലും പിന്നോക്കാവസ്ഥയിലുമാണെന്ന്‌ മണിമന്ദിരങ്ങളിൽ കഴിയുന്ന നമ്മുടെ ഭരണാധിപൻമാർ മനസ്സിലാക്കിയാൽ നന്ന്‌. അതിനെല്ലാമാദ്യം പരിഹാരം കാണുക. എന്നിട്ടുമതി കേരളത്തിലെ 85 ശതമാനം ജനത്തിനും ഉപകാരപ്രദമാകാത്ത എക്‌സ്‌പ്രസ്‌ ഹൈവേ നിർമ്മാണവും മറ്റു പദ്ധതികളും.

– റ്റോംസ്‌ കോനുമഠം, പളളിപ്പാട്‌ പി.ഒ., ആലപ്പുഴ – 690 512.

‘രജനിയെ മറന്ന്‌ അമ്മയെ വണങ്ങാം’ മോചിതമോഹനൻ എഴുതിയ ലേഖനം ശ്രദ്ധേയം. ഭൂമിയിലെ വ്യാജ ദൈവങ്ങളുടെ പൊളളത്തരങ്ങളും വിപ്ലവ പാർട്ടികളുടെ അടവുകളും പൊളിച്ചുകാട്ടിയ ലേഖനം ഏവരും ശ്വാസമടക്കി വായിച്ചുപോകും.

– പ്രിൻസ്‌ കിഴക്കേകല്ലട, കൊല്ലം – 691 502.

നല്ല സാഹിത്യ പഠനങ്ങൾക്ക്‌, പ്രത്യേകിച്ച്‌ പുതുകവിതാ-കഥാ-പഠനത്തിന്‌ പ്രാധാന്യം നൽകിയാൽ നന്ന്‌.

മനോജ്‌ കാട്ടാമ്പളളിയുടെ ‘ക്രിമിനൽ’ കവിത കാവ്യഭാഷയുടെ പുതിയ ചാരുത എന്തെന്ന്‌ ബോധ്യപ്പെടുത്തുന്നു.

– രാമകൃഷ്‌ണൻ പുഴലി, കുന്നിൽ വീട്‌, കണ്ണൂർ – 670 631.

കഥകളും കവിതകളും ഏറെയുണ്ടെങ്കിലും ഇക്കുറി വൈവിധ്യമുളളവ കുറവ്‌.

– മനോജ്‌ കാട്ടാമ്പളളി, സൗരവം, കണ്ണൂർ – 670 015.

നിറയെ കവിതകൾ. ഒരു കവിതാപതിപ്പ്‌ പോലെ. എന്നാൽ ലേഖനങ്ങൾ തീരെ കുറയുകയും ചെയ്‌തു. ‘ബാഹ്യ ശക്തികളുടെ ആസൂത്രിത ചരടുവലികളിലാണ്‌ ഭരണവർഗ്ഗം’ എന്ന എഡിറ്റോറിയൽ സൂചനപൂർണ്ണമായും ശരി പ്രസ്‌താവനതന്നെ.

– ശങ്കരൻ കോറോം, ചാലക്കോട്‌, പയ്യന്നൂർ – 670 307.

ആരാണ്‌ പുതിയ പൗരൻ?

ബാലചന്ദ്രൻ വടക്കേടത്തിന്റെ ലേഖനത്തിൽ ഉയർന്ന ചിന്തകൾ രണ്ടോ മൂന്നോ ഖണ്‌ഡികയിൽ ഒതുങ്ങേണ്ട ഒന്നല്ല, വിശദമായ ചർച്ച ആവശ്യപ്പെടുന്നതാണ്‌.

പുതിയ പൗരന്റെ നിസ്സംഗതയും പ്രക്ഷുബ്‌ധതയും പ്രതികരണശേഷിയില്ലായ്‌മയും ഏതു വഴികളിലൂടെയാണ്‌ കടന്നു വരുന്നതെന്ന്‌ നാം അന്വേഷിക്കേണ്ടതുണ്ട്‌. നിയോകൊളോണിയലിസം മുതൽ ഇന്നത്തെ നഴ്‌സറി വിദ്യാഭ്യാസത്തിനുവരെ അതിൽ പങ്കുണ്ട്‌ എന്ന കാര്യം വിസ്‌മരിച്ചുകൂടാ. ഇന്ന്‌ പഠനം കഴിഞ്ഞിറങ്ങുന്ന ഒരു പൗരൻ ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി രൂപപ്പെടുത്തുന്ന&ഒരുക്കുന്ന ഒരുൽപ്പന്നത്തിന്റെ&യന്ത്രത്തിന്റെ അവസ്ഥയിലേക്ക്‌ എത്തിപ്പെടുകയാണ്‌. സ്വതന്ത്ര ചിന്തയും വിചാരങ്ങളും അവന്‌ വഴിയിലെവിടെയോ നഷ്‌ടപ്പെടുന്നു. വ്യക്തിത്വം എന്നത്‌ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന ചില ശീലങ്ങളായി ചുരുങ്ങുന്നു. ഇങ്ങനെയൊരവസ്ഥയിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലാതെ മതപരമായ ലക്ഷ്യങ്ങളില്ലാതെ ഏതു കൈകളാണ്‌ അനീതിക്കും അക്രമത്തിനുമെതിരെ കൈകളുയർത്തുക? ഈയൊരു പശ്ചാത്തലത്തിൽ വടക്കേടത്തിന്റെ ലേഖനം പുനർവായിക്കപ്പെടേണ്ടതുണ്ട്‌.

– മുനീർ അഗ്രഗാമി, കൊയിലാണ്ടി – 673 323

Generated from archived content: letter_dec.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here