സ്വാർത്ഥൻ

തിളങ്ങിടുന്ന നിന്റെ-

യ്യൗവ്വനത്തുടിപ്പിലൊട്ടും

മത്തനായതില്ല പിന്നെ,

സ്വൽപമായ്‌ ഭയന്നു ങാൻ.

മുഴുത്തമേനിയിൽ തുറിച്ചു-

നിന്ന സൗന്ദര്യത്തിലായ്‌

അർബുദം പടർന്നതിൽ

കരഞ്ഞതില്ലയൊട്ടുമേ…

അത്രയേറെ നിന്നെ ഞാൻ

കൊതിച്ചുപോയതാണോ

ഇത്രയേറെ ആശ്വസിക്കുവാൻ-

കഴിഞ്ഞ കാരണം?

Generated from archived content: poem4_june.html Author: konnamoodu_viju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here