“സ്‌നേഹമാണഖിലസാരമൂഴിയിൽ” എന്ന വചനത്തെ തികച്ചും അന്വർത്ഥമാക്കുന്ന, സ്‌നേഹത്തിലൂടെ ജീവിതത്തിന്റെ പരംപൊരുൾ അനുഭവിക്കുന്ന മലയാളത്തിന്റെ ഉദാത്ത കാവ്യകൽപ്പനകളാണ് അമ്മുവും ആട്ടിൻകുട്ടിയും. സ്‌നേഹത്തെ സ്‌നേഹിതനിൽ മുഴുവായും ചൊരിഞ്ഞ് സ്വയം ഇല്ലാതാവുന്ന അല്ലെങ്കിൽ സ്‌നേഹത്തിലും സ്‌നേഹിതനിലും മാത്രമായി നിലനിൽക്കാൻ കഴിയുന്ന ആത്മീയസമാന അഭൗമതലങ്ങളിൽ എത്തുന്നതോടെയാണ്, അമ്മുവും ആട്ടിൻകുട്ടിയും മുഴുവനായും ഉദാത്തവൽക്കരിക്കപ്പെടുന്നത്. ഈ ഉദാത്തത ശൈശവബാലാവസ്ഥകളിൽ കൂടുതൽ ഉദാത്തവും തീവ്രവുമായിരിക്കുമെന്ന്. എസ്.റ്റി. കോൾറിഡ്‌ജ്.
സുഗമമായ കാവ്യപ്രവാഹത്തിൽ ആകസ്‌മികമായി ഒരുക്കുന്ന നാടകീയരംഗങ്ങളോടെ പ്രതിപാദനം അത്യന്തം ഉജ്വലമാക്കുവാനുളള കരവിരുത് കെ.എസ്.കെ.യെ കൂടുതൽ ധന്യനാക്കുന്നു. മലയാളത്തിന്റെ കാവ്യശൃംഗങ്ങളിൽ അന്യാദൃശമെന്ന് അദ്ദേഹമൊരുക്കുന്ന നാടകീയകാവ്യരംഗങ്ങളെ വിശേഷിപ്പിക്കാം. നാടകീയതയുടെ ഈ തീവ്രതരംഗങ്ങളാണ് ജന്മിയെ വിമലീകരണശേഷിയിലേക്ക് ഉയർത്തുന്നത്. അമ്മുവിൽ അങ്കുരിച്ച് ആട്ടിൻകുട്ടിയിലൂടെ പടർന്നു പന്തലിക്കുന്ന സ്‌നേഹതീവ്രതയുടെ ഊഷ്‌മളനാളങ്ങൾ എന്നും നമ്മുടെ സഹൃദയഹൃദയങ്ങളെ ധന്യമാക്കും.
Generated from archived content: essay2_may27.html Author: kg_krishnakumar