പോക്കുവെയിൽ
തേങ്ങുന്ന കുയിൽ
ആകാശത്ത് രണ്ട്
നേർരേഖകൾ
മുന്നിൽ ഇളകുന്നകടൽ
പാടുന്ന ഗസൽ
കമിഴ്‌ന്നുറങ്ങുന്ന
തോണികൾ
തിങ്ങിഞ്ഞെരിയുന്ന മണൽ
പൊങ്ങി മറയുന്ന തിര
ഉളളിലൊരു കടന്നലിൻ മൂളൽ
കാത്തിരിപ്പിന്റെ നര
പടരുന്ന ദുര
അവളിത്ര വൈകുന്നതെന്ത്.
Generated from archived content: poem6_apr.html Author: kerachil-lakshmanan
Click this button or press Ctrl+G to toggle between Malayalam and English