ചങ്ങാതിക്കൂട്ടം

വി.ആർ.നോയൽ രാജ്‌

എറണാകുളം ജില്ലയിലെ എടവനക്കാട്‌ സ്വദേശിയാണ്‌ നോയൽരാജ്‌.

‘ഗുരുദേവചരിതം കുട്ടികൾക്ക്‌’ എന്ന ബാലസാഹിത്യകൃതിക്ക്‌ കഴിഞ്ഞ വർഷത്തെ ശ്രീനാരായണ സാഹിത്യ അക്കാദമിയുടെ ശതാബ്‌ദി പുരസ്‌കാരം ലഭിച്ചു. ആനവരുന്നേ, ഓടിക്കോ എന്നീ ബാലസാഹിത്യ കൃതികളും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

റെയ്‌ക്‌, പ്രാണിക്‌ ഹീലിംഗ്‌, മാഗ്നിഫൈഡ്‌ ഹീലിംഗ്‌, കാന്ത ചികിത്സ, റിഫ്‌ളക്‌സോളജി, കൗൺസലിംഗ്‌, പ്രകൃതി ചികിത്സ, യോഗ, ഹസ്‌തരേഖാശാസ്‌ത്രം തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുളള നോയൽരാജ്‌ പളളിപ്പുറം സർവ്വീസ്‌ സഹകരണ ബാങ്കിൽ മാനേജരും കൈരളി സായാഹ്ന ദിനപത്രത്തിന്റെ മാഗസിൻ എഡിറ്ററുമാണ്‌.

വിലാസംഃ ഹരിതം, പി.ഒ.ഓച്ചുംതുരുത്ത്‌, എറണാകുളം.

* * * * * * * * * * * * * * * * * * * * *

റഹ്‌മാൻ പി.തിരുനെല്ലൂർ

തൃശൂർ ജില്ലയിലെ തിരുനെല്ലൂരിൽ ജനനം. പിതാവ്‌ഃ പൂത്തോക്കിൽ കുഞ്ഞുമോൻ, മാതാവ്‌ഃ ബീമക്കുട്ടി. 1979 മുതൽ 1994 വരെ ഗൾഫിലെ ഖത്തറിൽ ജോലി ചെയ്‌തു. കഥയ്‌ക്ക്‌ പി.പത്മരാജൻ സ്‌മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. പുസ്‌തകങ്ങൾഃ ആകാശവും തീരങ്ങളും, ആ ചക്രവാളം അകലെയാണ്‌, ദൃശ്യബിംബങ്ങൾ, രേഖയിൽ വരച്ചത്‌ (കഥകൾ), വീണ്ടും തളിർക്കുന്ന പൂക്കാലം, അസ്‌തമയത്തിന്‌ മുമ്പ്‌, വഴിയമ്പലങ്ങൾ തേടി വീണ്ടും, ഖബറുകൾ (നോവലുകൾ).

ഭാര്യഃ സഫിയ. മക്കൾഃ റിജാസ്‌, റിഹാസ്‌, റഫ്‌സി

വിലാസംഃ പി.ഒ.തൈക്കാട്‌, തൃശൂർ – 680 104.

——————————————

വിശകലനം വായനക്കാരുടെ കൂട്ടായ്‌മയായ ‘ചങ്ങാതിക്കൂട്ടം’ അംഗത്വഫീസ്‌ 100 രൂപയാണ്‌. അംഗങ്ങൾക്ക്‌ വിശകലനം സൗജന്യമായി 12 ലക്കം നൽകും. ഫോട്ടോ സഹിതം പരിചയപ്പെടുത്തും. അംഗങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ&ഫോട്ടോ പ്രസിദ്ധീകരിക്കും. സൗഹൃദം ബുക്‌സ്‌ പ്രസിദ്ധീകരണങ്ങൾക്ക്‌ പ്രത്യേക വിലക്കിഴിവ്‌. താല്‌പര്യമുളളവർ വിശകലനം വിലാസവുമായി ബന്ധപ്പെടുക.

Generated from archived content: essay_apr.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here