എ.ഗംഗാധരൻ
സാഹിത്യകാരനായ എ. ഗംഗാധരൻ 1944-ൽ മയ്യഴിയിൽ ജനിച്ചു. അടിയേരി നാണിയമ്മയും പുതിയ പറമ്പത്ത് ബാപ്പുവും മാതാപിതാക്കൾ. നാലുവർഷം അധ്യാപകനായി ജോലിചെയ്‌തു. പിന്നീട് പുതുശ്ശേരി സർക്കാരിന്റെ കീഴിൽ പുതുശ്ശേരി, കാരെയ്‌ക്കാൽ, മാഹി എന്നീ പ്രദേശങ്ങളിൽ സൂപ്രണ്ട്, കൊമ്മ്യൂണ പഞ്ചയത്ത് കമ്മീഷണർ, പഞ്ചായത്ത് ഓഫീസർ, മുനിസിപ്പൽ കമ്മീഷണർ എന്നീ ഉദ്യോഗങ്ങൾ വഹിച്ചു. പുതുശ്ശേരി നഗരാസൂത്രണ വകുപ്പിൽ നിന്ന് അടുത്തിടെ വിരമിച്ചു. ‘കാവ്യദർശനം’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസംഃ എ.ഗംഗാധരൻ, ഷാൻ ഗ്രീലാ, ചെറുകല്ലായി, മാഹി, പി.ഒ.ന്യൂമാഹി – 673 311.
Generated from archived content: essay2_june.html