കഴിഞ്ഞ ലക്കത്തിലെ ‘എഡിറ്റ്’ വായിച്ചു. സാരി വിതരണത്തിന്റെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തം ജനങ്ങളുടെ അച്ചടക്കമില്ലായ്‌മയെ അല്ലേ സൂചിപ്പിക്കുന്നത്. അത് വിതരണം നടത്തിയവരെ ക്രൂശിക്കുന്നത് ശരിയോ. മേലിൽ ആരും തന്നെ സൗജന്യമായി ഒന്നും ആർക്കും നൽകരുതെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്. ഇതിനു മുമ്പും ജനങ്ങളുടെ തിക്കും തിരക്കും കാരണം പലേടങ്ങളിലും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയടുത്തിടെ മക്കയിലുണ്ടായത്. എന്തിന്റെ പേരിലായാലും ജനങ്ങളുടെ വക തിരിവില്ലായ്‌മയാണ് പ്രശ്‌നം.
അയിരൂർ സുബ്രഹ്‌മണ്യൻ, അയിരൂർ പി.ഒ., പെരുമ്പടപ്പ്, മലപ്പുറം.
(തിളക്കത്തിന്റെ വക്താക്കളെ ലജ്ജിക്കൂ….
തല താഴ്‌ത്തൂ….
പ്രധാനമന്ത്രി ജനവിധി തേടുന്ന ലഖ്‌നൗവിൽ ബി.ജെ.പി നേതാവിന്റെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് ജനങ്ങൾക്ക് സാരി വിതരണം ചെയ്യുന്നതിന്റെ തിക്കിലും തിരക്കിലും പെട്ട് സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരിക്കുന്നു…..
ദേഹം മറയ്‌ക്കാൻ ഒരു തുണ്ട് തുണിക്കുവേണ്ടി ജീവൻ വില നൽകേണ്ടിവന്നവരുളള നാട്ടിലാണ് ഭരണകൂടം ‘തിളക്കം’ ഘോഷിക്കുന്നതെന്നോർക്കണം.
പത്രാധിപർ.
‘എഡിറ്റ്’ 2004 ഏപ്രിൽ 15-30)
Generated from archived content: edit_june.html