കെട്ടുപോകുന്നത്
കിട്ടേണ്ടതെല്ലാ-
മെനിക്കൊന്നു കിട്ടട്ടെ.
എനിക്കൊക്കെ മുഴുത്തിട്ട്
നിനക്ക് വേണ്ടതു ചെയ്‌തീടാം.
പട്ടടയിലൊരു കട്ടപ്പുക-
യാകുന്ന നാൾവരെ
പരപുണ്യമേശാതെ
കെട്ടുപോകുന്നു ജന്മമിങ്ങനെ.
Generated from archived content: poem3_apr.html Author: chenthappooru