എഴുത്തുകാരനാവാനുളളവരുടെ ക്യൂവിൽ അവസാനത്തെ ആളായി ഞാൻ നിൽക്കുകയായിരുന്നു….
പിറകിൽ വരുന്നവരൊക്കെയും എന്റെ പ്രാകൃതവും വിയർപ്പ് നാറുന്നതുമായ വേഷത്തെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്നു…..
ഞാൻ ക്യൂവിലാണെന്ന് ഓർക്കുകപോലും ചെയ്യാതെ….
എന്തിനും ഏതിനുമൊരു അറുതി ഉണ്ടാകുമല്ലോ. പിറകിൽ മറ്റാരും കടന്നുവരാനില്ലാത്ത നേരം ഞാനും എത്തപ്പെട്ടു.
തണുത്ത മുറിയിൽ ചാഞ്ഞുകിടക്കുന്ന എക്‌സിക്യൂട്ടീവ് കസേരക്ക് മുന്നിൽ….
കസേരക്ക് മുന്നിൽ ഞാൻ കഥ സമർപ്പിച്ചു.
കഥ തുറന്നുപോലും നോക്കാതെ കസേര ചോദിച്ചുഃ
“ഏതുപത്രത്തിൽ? ബാങ്കിൽ? ഏത് സ്‌കൂളിൽ? ഡോക്‌ടർ? വക്കീൽ? പോലീസ്? പറയൂ താങ്കൾ എവിെ വർക്ക് ചെയ്യുന്നു?”
“അയ്യേ ഞാനിതൊന്നുമല്ല. പറമ്പ് കിളക്കൽ വാർപ്പ് പണി…കല്ലും മണ്ണും ചുമക്കൽ…കക്കൂസ് വൃത്തിയാക്കൽ…”
കസേരയുടെ കൈ എന്റെ നെഞ്ചിനു നേരെ
“പോ…” ഒന്നാന്തരം ആട്ട്…
എന്റെ ദൈവത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകത്തിന്റെ അങ്ങേത്തലയോളം ഓടിക്കാൻ പോന്നതായിരുന്നു ആ ആട്ട്…
പിന്നീട് ദാ ഇന്നോളം ഞാനാപടി കയറിയിട്ടില്ല….ക്യൂവിൽ നിന്നിട്ടില്ല….
“അതുകൊണ്ട് തന്നെ, നിങ്ങൾക്ക് മുന്നിൽ ഞാനൊരു കഥാകൃത്തുമല്ല…”
Generated from archived content: story1_june.html Author: ahraf_aadoor