കച്ചവടത്തിന്റെ കാഴ്‌ച്ചവട്ടങ്ങളിൽ സാഹിത്യം ഒതുങ്ങിപ്പോകുന്ന, എഴുത്തും വായനയും കൃത്യമായി നിർവചിക്കപ്പെട്ട പുതിയ കാലത്തിന്റെ കണക്കുകളിൽപ്പെടാതെ ഇന്നും ഒഴുകുന്നുണ്ട് ഒട്ടേറെ മിനിമാഗസിനുകൾ. തളിക്കുളം ഗ്രാമത്തിൽനിന്നും എഴുത്തിന്റെ പുതിയ യാഥാർത്ഥ്യം തേടുകയാണ് അതിലൊന്നായ വിശകലനം മാസിക. മലയാളഭാഷയിൽ സ്വപ്നം കാണുന്ന ഒരുകൂട്ടം സാഹിത്യപ്രവർത്തകരുടെ സാഫല്യമാണ് ‘വിശകലനം’. സുനിൽ.പി.മതിലകം മുഖ്യപത്രാധിപർ. പി.സലിംരാജ്, മോചന മോഹനൻ, സി.എം. പുഷ്‌കല എന്നിവരാണ് വിശകലനത്തിന്റെ മറ്റു സാരഥികൾ.
വിലാസം
പത്രാധിപർ
വിശകലനം മാസിക
മതിലകം പി.ഒ.
തൃശൂർ – 680 685.
Generated from archived content: about.html
Click this button or press Ctrl+G to toggle between Malayalam and English