ഞാനും ഒരുപഥികന്‍
ഈ ഒറ്റയടി പാതയില്‍
പലരും മുന്നാലെപോയി
ചിലരും എന്‍റെ പിന്നാലെയുണ്ട്
ഇനിയൊട്ടു ദുരമില്ല
ഇനിയൊട്ടു നിമിഷവുമില്ല
ലക്ഷ്യത്തിന്‍ അരികിലെ
സത്യത്തില്‍ എത്താന്‍….
ഈചെറു യാത്രയുടെ
ക്ഷീണം അകറ്റാനവിടെ
ഇരവും പകലും ധാരാളം…
നഗ്നനായി..നഗ്നകരങ്ങളാല്‍
തുടക്കമിട്ടിയാത്ര…നഗ്നകരങ്ങളാല്‍
നഗ്നതമറക്കുവാന്‍മാത്രം നേടിയ
നഗ്നസത്യമീയാത്ര….
തുടക്കത്തില്‍ കരഞ്ഞും
ഓടുകത്തില്‍കരയിച്ചും
തുടക്കത്തില്‍ എടുപ്പിച്ചു
ഒടുക്കത്തിലും എടുപ്പിച്ച
യാത്ര……
മുന്‍പ്പേ പോയവര്‍ചൊല്ലിയ
മൊഴിതന്നെ പിന്‍പേ
വരുന്നവനോട്
ചെല്ലികൊടുക്കുവാന്‍
കര്‍മ്മം ഞാനും നിറവേറ്റിയിരിക്കുന്നു…
ഞാനന്നഭാവം ഓടുങ്ങുമ്പോള്‍
ഞാനന്ന നിസാഹയകന്‍
മാത്രമായി ഈപാതയില്‍..?
കര്‍മ്മങ്ങളിലെ സല്‍കര്‍മ്മങ്ങളുടെ
മുന്‍തൂക്കമൊപ്പിച്ചു മോക്ഷത്തിനായി
ഇനിയീ യാത്ര……
എത്രപേര്‍ എനിക്ക്മുന്‍പേ
ഇനിയെത്രപേര്‍ എനിക്കുപിന്‍പേ
ഇനിയാരില്‍ ഒടുങ്ങുമീയാത്ര
നിശ്ചയം ആര്‍ക്കുമില്ല പക്ഷേ
നീയും അതിലൊരു വിരഹിയാ
ഓര്‍മിപ്പിക്കുന്നുഞാനാ സത്യം…!