അത്
പ്രണായാണ്ഡങ്ങളില്‍
അടയിരിക്കുകയില്ല
കൂര്‍ത്ത കൊക്കുകൊണ്ട്
പൊള്ളം നഖങ്ങള്‍ കൊണ്ട്
തോടു പിളര്‍ത്തിക്കൊണ്ടിരിക്കും
അത്
പൂന്തേന്‍
നുകരുകയില്ല
ഇലക്കയ്പുകളുരച്ച്
സ്വന്തം വ്രണപ്പഴുപ്പുകളില്‍
പുരട്ടിക്കൊണ്ടിരിക്കും
മാംസത്തില്ലാഴ്ന്നു പോയ
ചങ്ങലക്കൊളുത്തുകളെ
അരുമയായ് തലോടും
ഇരുളിലേക്കൊളിച്ച
ഗന്ധത്തെ
മുഴങ്കാടുകളിലൊളിച്ച
പാട്ടിന്നീണത്തെ
കിനാക്കണ്ട്
ആത്മാവിന്റെ മടകളില്‍
തപമിരിക്കും
വിരഹം.